ഡ്രൈവിംഗ് ലൈസെൻസിലെ അഡ്രസ് ഓൺലൈനായി തിരുത്താം

ഡ്രൈവിംഗ് ലൈസെൻസിലെ അഡ്രസ് ഓൺലൈനായി തിരുത്താം

പലരുടെയും ഡ്രൈവിംഗ് ലൈസെൻസിലെ അഡ്രസ് ചിലപ്പോൾ തെറ്റായോ അല്ലെങ്കിൽ പഴയ താമസിച്ചുകൊണ്ടിരുന്ന സ്ഥലത്തെയോ ആകുവാൻ സാധ്യത ഉണ്ട്, ID card എന്ന നിലയിലും നമ്മൾ ഉപയോഗിക്കുന്ന ഈ ഡ്രൈവിംഗ് ലൈസെൻസിലെ തെറ്റായ അല്ലെങ്കിൽ പഴയ അഡ്രസ് നമുക്ക് ഉപയോഗപ്രദമല്ലാതെ ആക്കുന്നു.

ഡ്രൈവിംഗ് ലൈസെൻസിലെ അഡ്രസ് ഓൺലൈനായി തിരുത്താം

എന്നാൽ ഇപ്പോൾ നമുക്ക് ഇത് പൂർണ്ണമായും ഓൺലൈൻ വഴി തിരുത്താൻ സാധിക്കും എങ്ങനെയാണ് ഓൺലൈനായി ഡ്രൈവിംഗ് ലൈസെൻസിലെ അഡ്രസ് തിരുത്തുന്നത് എന്ന് നോക്കാം.

ഡ്രൈവിംഗ് ലൈസെൻസിലെ വിലാസം തിരുത്തുന്നതിന് ഏതൊക്കെ കാര്യങ്ങൾ ആവശ്യമുണ്ട്? 

  • നമ്മുടെ മേൽവിലാസം തെളിയിക്കുന്നതിനുള്ള ഒരു ID card ( SSLC Certificate , Voter ID , Aadhaar card , Passport , Affidavit , Arms Licence , Central / state Id cards, ration card ) 
  • Driving Licence
  • Passport size photo ( soft copy ) 
  • Signature ( Soft copy) 

Driving licence ലെ അഡ്രസ് മാറ്റുന്നതിനായി നൽകുന്ന ഡോക്യൂമെന്റസ്ന്റെ Dimention, file size , format. 

  • Passport size photo: 420px X 525 px , Maximum file size : 10 – 20 kb , Format: JPEG / JPG 
  • Driving Licence signature size: 256px X 64px , Maximum file size: 10 – 20 kb , Format: JPEG / JPG 
  • Driving Licence & ID card file size: Maximum 500kb, File format: JPEG , PDF 

Also Read: How To Take Duplicate Driving License In Kerala

Driving Licence അഡ്രസ് change ചെയ്യുന്നതിനുള്ള Fees. 505 Rs (Including postal charge)

  • 505 Rs (Including postal charge)

എങ്ങനെയാണ് ഓൺലൈനായി ഡ്രൈവിംഗ് ലൈസെൻസിലെ അഡ്രസ് തിരുത്തുന്നത് എന്ന് നോക്കാം! 

ഇതിനായി പരിവാഹന്റെ വെബ്സൈറ്റ് ആണ് സന്ദർശിക്കേണ്ടത്, Driving license related service ൽ നിന്നും state തിരഞ്ഞെടുത്തു, Permanent , Present , Both എന്നിവയിൽ ഏതാണ് change ചെയ്യേണ്ടത് എന്ന് തിരഞ്ഞെടുത്തു പുതിയ അഡ്രസ് നൽകുക, ശേഷം നിങ്ങളുടെ പുതിയ അഡ്രസ് തെളിയിക്കുന്ന ID Card , Driving License എന്നിവയുടെ Self attested copy upload ചെയ്ത് കൊടുക്കുക, ശേഷം നിങ്ങളുടെ Passport size photo , Signature എന്നിവ upload ചെയ്ത് കൊടുക്കുക, Payment option ൽ Kerala e-treasury select ചെയ്ത് Debit / credit card , internet banking , upi എന്നിവയിൽ ഏതെങ്കിലുമൊരു രീതിയിൽ payment നടത്തുക, ലഭിക്കുന്ന Receipt downoad ചെയ്ത് സൂക്ഷിക്കുക,


ഡ്രൈവിംഗ് ലൈസെൻസിലെ അഡ്രസ് change ചെയ്യുന്നതിനുള്ള വെബ്‌സൈറ്റ് ലിങ്ക്. 

https://parivahan.gov.in/

Previous Post Next Post

نموذج الاتصال