എന്താണ് Fair value of land? | What is fair value of land?
ഒരു വസ്തുവിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന വിലയാണ് Fair Value അഥവാ ന്യായവില. ഇത് Market value വിനേക്കാൾ വളരെ കുറവായിരിക്കും. സാധാരരീതിയിൽ ഈ Fair value പ്രകാരമായിരിക്കും എല്ലാവരും ആധാരം രജിസ്റ്റർ ചെയ്യുക. ഒട്ടുമിക്ക ഭൂമിക്കും Fair value നിശ്ചയിച്ചിട്ടുണ്ട്. revenue divisional officer ആണ് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് പ്രകാരം ന്യായവില നിശ്ചയിക്കുക.
Fair value is the price fixed by the government for a property. It will be much less than the market value. Normally everyone will register deed according to this Fair value. Fair value is fixed for most of the land. The revenue divisional officer will determine the fair value based on the report of the village officer.
എങ്ങനെ വസ്തുവിന്റെ Fair value / ന്യായവില ഓൺലൈനായി നോക്കാം ?
ഇതിനായി Department of Registration ന്റെ Fair value of land എന്ന വെബ്സൈറ്റ് ആണ് സന്ദർശിക്കേണ്ടത്( ലിങ്ക് ഏറ്റവും ചുവടെ കൊടുത്തിരിക്കുന്നു.). Main Screen ലെ Click here to search Fair value of land എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന fill this form to know the fair value of land at a particular land എന്ന ഭാഗത്തെ District എന്ന ഭാഗത്തു നിങ്ങളുടെ വസ്തു ഉൾപ്പെടുന്ന ജില്ല സെലക്ട് ചെയ്യുക. RDO എന്ന ഭാഗത്തു നിങ്ങളുടെ RDO സെലക്ട് ചെയ്യുക. Taluk എന്ന ഭാഗത്തു നിങ്ങളുടെ താലൂക്ക് സെലക്ട് ചെയ്യുക. Village എന്ന ഭാഗത്തു നിങ്ങളുടെ വില്ലജ് സെലക്ട് ചെയ്യുക.( Desam, Land type എന്നിവ നൽകിയില്ലെങ്കിലും കുഴപ്പമില്ല. അടുത്ത Block number എന്ന ഭാഗത്തു നിങ്ങളുടെ ബ്ലോക്ക് നമ്പറും കൊടുക്കുക. Survay Number and Survay sub division number എന്ന ഭാഗത്തു അത് ലഭ്യമാണെങ്കിൽ കൊടുക്കുക ഇല്ലെങ്കിൽ Resurvay Number and Resurvay sub division number എന്നിവ നൽകുക. ശേഷം VIEW FAIRVALUE എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ Fair value of land searched എന്ന തലക്കെട്ടോടു കൂടി Result കാണാവുന്നതാണ്. ഇവിടെ നിങ്ങളുടെ വസ്തുവിന്റെ Fair value / ന്യായവില കാണാവുന്നതും അതിന്റെ Gazette പകർപ്പ് Download ചെയ്യാവുന്നതുമാണ്.
(ads1)
വസ്തുവിന്റെ Fair value / ന്യായവില അറിയാൻ ഉള്ള വെബ്സൈറ്റ് ലിങ്ക് :
https://igr.kerala.gov.in/index.php/fairvalue
വസ്തുവിന്റെ fair value സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടി കാണാനും സംശയം ചോദിക്കാനുമുള്ള Govdotin ന്റെ വെബ്സൈറ്റ് ലിങ്ക് :
https://faq.govdotin.com/2023/01/fair-value-of-land.html
Fair value check ചെയ്യുന്ന വീഡിയോ കാണാം.
How to check the property’s Fair value online?
For this, the website of Department of Registration called Fair value of land should be visited (the link is given below). Click on the button Click here to search Fair value of land on Main Screen. Then fill this form to know the fair value of land at a particular land and select the district where your property belongs in the District section. Select your RDO in the RDO section. Select your Taluk in the Taluk section. Select your village in the Village section. (Even if Desam and Land type are not given, it is okay. In the next Block number section, enter your block number. In the Survay Number and Survay sub division number section, if available, enter the Resurvay Number and Resurvay sub division number. Then click on VIEW FAIRVALUE button.