A Nativity Certificate is a government document that indicates which country/state/district/territory a person is a resident of. This document, available from the village or taluk, certifies that one was born in T country or belongs to T country.
എന്താണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്?
ഒരാൾ ഏത് രാജ്യം / സംസ്ഥാനം / ജില്ല / പ്രദേശവാസി ആണ് എന്ന് സൂചിപ്പിക്കുന്ന ഗവണ്മെന്റ് രേഖയാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്. വില്ലേജിൽ അല്ലെങ്കിൽ താലൂക്കിൽ നിന്ന് ലഭ്യമാകുന്ന ഈ രേഖ ഒരാൾ ടി നാട്ടിൽ ജനിച്ചു അല്ലെങ്കിൽ ടി നാട്ടുകാരനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു.
എന്താണ് domicile certificate?
നേറ്റിവിറ്റി സെര്ടിഫിക്കറ്റിനോട് ചേർന്ന് കേൾക്കാറുള്ള പേരാണ് domicile certificate ഇത് സേനാവിഭാഗങ്ങളിൽ ജോലി നേടാൻ പോകുമ്പോളും ചില വിദ്യാഭാസ സ്ഥാപനങ്ങളിൽ ചേരുമ്പോഴുമാണ് domicile certificate ആവശ്യമായി വരുന്നത്.
ALSO READ: Sick Leave - Medical Certificate for Students to take Leave from College and School
എപ്പോഴാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ആവശ്യമായി വരിക?
ജോലിസംബന്ധമായും വിദ്യാഭ്യാസസംബന്ധമായുമാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ആവശ്യമായി വരിക.
കേരളത്തിൽ ആർക്കൊക്കെയാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുക?
അപേക്ഷകർ കേരളത്തിൽ ജനിച്ചു വളർന്നവർ ആണെങ്കിൽ അപേക്ഷകന്റെ മാതാപിതാക്കളോ മാതാപിതാക്കളിൽ ആരെങ്കിലുമോ കേരളത്തിൽ ജനിച്ചു വളർന്നതാണെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ ജനിച്ചു വിവാഹിതരായി കേരളത്തിൽ ജീവിക്കുന്നവർ ആണെകിൽ അവരുടെ മക്കൾക്ക് കേരളത്തിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭിക്കും.
How to apply for Kerala Nativity certificate online? | എങ്ങനെ ഓൺലൈനായി നേറ്റിവിറ്റി സർട്ടിഫിക്കറ്റ് അപേക്ഷിക്കാം?
STEP 1:
- eDistrict Kerala യുടെ വെബ് പോർട്ടൽ സന്ദർശിക്കുക. ( ലിങ്ക് ഏറ്റവും താഴെയായി കൊടുത്തിട്ടുണ്ട്. )
- മുകളിലായി കാണുന്ന Sign in എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
- Login name , password,captcha എന്നിവ നൽകി Sign in ബട്ടണിൽ ക്ലിക്ക് ചെയ്യുക. ( eDistrict Kerala യുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ‘ എങ്ങെനെ eDistrict Kerala യുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം ? ‘ എന്ന പോസ്റ്റ് വായിക്കുക. )
STEP 2:
- Nativity Certificate ആവശ്യമുള്ള വ്യക്തിയുടെ പേര് ഒറ്റത്തവണ രെജിസ്ട്രേഷൻ ചെയ്യാനായി മുകളിലായി കാണുന്ന Main Menu വിൽ One time registration എന്നതിൽ Applicant registration എന്ന സബ് മെനുവിൽ ക്ലിക്ക് ചെയ്യുക.
- New registration എന്ന ഫോമിൽ എല്ലാ കാര്യങ്ങളും നൽകുക. ശേഷം Submit button ക്ലിക്ക് ചെയ്യുക.
STEP 3:
- Main menu വിൽ Certificate Service എന്നതിൽ Nativity Certificate എന്ന sub menu വിൽ ക്ലിക്ക് ചെയ്യുക
- E-district Reg no. എന്ന ഭാഗത്തു നിങ്ങൾ OTR ചെയ്തു വച്ചിരിക്കുന്ന വ്യക്തിയെ സെലക്ട് ചെയ്ത് കൊടുക്കുക
- Certificate Purpose എന്ന ഭാഗത്തു State / Outside State / Defence purpose എന്നതിൽ ഏതാണെകിൽ സെലക്ട് ചെയ്യുക.
- Nativity certificate ൽ Applicant എന്ന ഭാഗത്തു അപേക്ഷകൻ ജനിച്ചു വളർന്ന State, District, Taluk,Village എന്നിവ ടൈപ്പ് ചെയ്ത് കൊടുക്കുക.
- തുടർന്ന് Father & Mother എന്നിവരുടെയും നൽകുക( ഇത് Optional ആണെങ്കിലും അപേക്ഷകൻ ഇവിടെ ജനിച്ചു വളർന്ന വ്യക്തിയല്ലെങ്കിൽ മാതാപിതാക്കൾ ഇവിടെ ജനിച്ചു വളർന്നവർ ആണെകിൽ അവരുടെ ഡീറ്റെയിൽസ് തീർച്ചയായും നൽകണം.)
- ശേഷം Declaration അപേക്ഷകന്റെ പേരും മറ്റാർക്കെങ്കിലും വേണ്ടിയാണെങ്കിൽ അവരുമായുള്ള relationship എന്നിവ നൽകുക.
- ശേഷം Save and forward എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
STEP 4:
- Attachment സെക്ഷനിൽ Rationcard number നൽകുക, കൂടാതെ അപേക്ഷകന്റെ ജനന സർട്ടിഫിക്കറ്റ് (birth certificate ) upload ചെയ്ത് കൊടുക്കുക.
- തുടർന്ന് Father & Mother എന്നിവരുടെയും നൽകുക( ഇത് Optional ആണെങ്കിലും അപേക്ഷകൻ ഇവിടെ ജനിച്ചു വളർന്ന വ്യക്തിയല്ലെങ്കിൽ മാതാപിതാക്കൾ ഇവിടെ ജനിച്ചു വളർന്നവർ ആണെകിൽ അവരുടെ Certificate തീർച്ചയായും നൽകണം.)
- ശേഷം Next Button click ചെയ്യുക.
STEP 5:
- Payment Details വായിച്ചതിനു ശേഷം Make payment എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- Credit / debit card , internet banking , upi ,QR എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് Payment നടത്തുക.