How to do Birth Registration in Kerala Online | Malayalam | എങ്ങനെ ജനനം രജിസ്റ്റർ ചെയ്യാം ?

How to do Birth Registration in Kerala Online | Malayalam | എങ്ങനെ ജനനം രജിസ്റ്റർ ചെയ്യാം ?

 എങ്ങനെയാണ് ഓൺലൈനായി പഞ്ചായത്തിൽ ജനനം രജിസ്റ്റർ ചെയ്യുന്നത് എന്ന് നോക്കാം !, എല്ലാ ജനനവും രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം, ഹോസ്പിറ്റലിൽ നടക്കുന്ന ജനനങ്ങൾ അവർ തന്നെ അതാത് പഞ്ചായത്തിൽ അല്ലെങ്കിൽ ബന്ധപ്പെട്ട സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്യാറുണ്ട്, കൂടുതലും വീടുകളിലും മറ്റ് സ്ഥലങ്ങളിലും വച്ച് ഉണ്ടാകുന്ന ജനനങ്ങളാണ് നമ്മൾ തന്നെ രജിസ്റ്റർ ചെയ്യേണ്ടി വരിക. എന്നാൽ അത് ഒരുപാട് പാടുള്ള പണിയൊന്നുമില്ല, ഒരിടത്തും പോകാതെ തന്നെ നമുക്ക് ഓൺലൈനായി പഞ്ചായത്തിൽ ജനനം രജിസ്റ്റർ ചെയ്യുവാൻ സാധിക്കും.

How to do Birth Registration in Kerala Online | Malayalam | എങ്ങനെ ജനനം രജിസ്റ്റർ ചെയ്യാം ?

Let’s see how to register birth in panchayat online!, the law requires registration of all births, hospital births are registered by the respective panchayat or related places, mostly births at homes and other places we have to register ourselves. But it is not a lot of work, we can register birth in panchayat online without going anywhere.


എങ്ങനെയാണ് ഓൺലൈനായി ജനനം രജിസ്റ്റർ ചെയ്യുന്നത് ?

ഇതിനായി സിറ്റിസൺ സർവീസ് പോർട്ടലിന്റെ വെബ്സൈറ്റ് ആണ് സന്ദർശിക്കേണ്ടത്.( വെബ്സൈറ്റ് ലിങ്ക് ഏറ്റവും ചുവടെ നൽകിയിട്ടുണ്ട്.) ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യം ഉണ്ട്.

 രജിസ്റ്റർ ചെയ്തതിനു ശേഷം ലഭിക്കുന്ന LOGIN ID & PASSWORD ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ജനന രെജിസ്ട്രേഷൻ എന്ന ഭാഗത്തെ ജനനം പുതിയ രെജിസ്ട്രേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

(ads1)

 വിഷയ വിവരണം എന്ന ഭാഗത്തു  ജില്ല , ഓഫീസിന്റെ തരം , ഓഫീസിന്റെ പേര് , അപേക്ഷകന്റെ തരം, അപേക്ഷകന്റെ വിഭാഗം എന്നിവ നൽകി അടുത്തതിലേക്ക് പോകുക, 

അപേക്ഷകന്റെ വിശദാശങ്ങൾ എന്ന ഭാഗത്തു അപേക്ഷകന്റെ വിവരങ്ങൾ നൽകി അപേക്ഷകനെ add ചെയ്യുക. ശേഷം ജനിച്ച കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ( ജനന തീയതി , ജനിച്ചപ്പോളുണ്ടായിരുന്ന ഭാരം , ലിംഗം , പേര് ചേർക്കണമെങ്കിൽ അത് ,ജനിച്ച സ്ഥലം ( വീട് , മറ്റുള്ളവ ))നൽകുക, ശേഷം കുട്ടിയുടെ മാതാവിന്റെ വിവരങ്ങൾ ( മാതാവിന്റെ പേര് , സ്ഥിര മേൽവിലാസം , വിവാഹം നടന്നപ്പോളുണ്ടായിരുന്ന പ്രായം , പ്രസവം നടന്നപ്പോളുണ്ടായ പ്രായം , എത്ര കുട്ടികൾ ഉണ്ട്, വിദ്യാഭ്യാസം ) നൽകുക. ശേഷം കുട്ടിയുടെ പിതാവിനെ കുറിച്ചുള്ള വിവരങ്ങൾ ( പേര് , സ്ഥിര മേൽവിലാസം , വിദ്യാഭ്യാസം ) നൽകുക. ശേഷം കുട്ടിയുടെ മതവും , ജനനത്തിൽ എത്ര കുട്ടികൾ ഉണ്ട് എന്നതും നൽകി  അപേക്ഷകന്റെ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിന് മറ്റ്  ഫീസുകളൊന്നുംതന്നെയില്ല.


ജനനം രജിസ്റ്റർ ചെയ്യാനുള്ള വെബ്സൈറ്റ് ലിങ്ക് :

https://citizen.lsgkerala.gov.in

Anas Ibn Yousuf

Hi Everyone, I am Anas from Kerala, One of the owners of PDFuploads. I have 8 Years of experience in Blogging.

Previous Post Next Post

نموذج الاتصال