Online marriage registration in Kerala | നിങ്ങളുടെ വിവാഹം ഓൺലൈനായി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാം

Online marriage registration in Kerala | നിങ്ങളുടെ വിവാഹം ഓൺലൈനായി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാം

 You can register your marriage online in the panchayat Kerala… for this we need only the certificate from the place where the marriage took place, the documents proving the address and age of the bride and groom and the photo, we can do it ourselves through the website Citizen Service Portal..

Online marriage registration in Kerala | നിങ്ങളുടെ വിവാഹം ഓൺലൈനായി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാം

നിങ്ങളുടെ വിവാഹം ഓൺലൈനായി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാം… ഇതിനായി വിവാഹം നടന്ന സ്ഥലത്തു നിന്നും ലഭിക്കുന്ന സെര്ടിഫിക്കറ്റും , വരന്റെയും വധുവിന്റെയും വിലാസവും പ്രായവും തെളിയിക്കുന്ന രേഖകളും ഫോട്ടോയും മാത്രം മതിയാവും, സിറ്റിസൺ സർവീസ് പോർട്ടൽ എന്ന വെബ്‌സൈറ്റിലൂടെ നമുക്ക് തന്നെ ചെയ്യാവുന്നതേയുള്ളൂ..


എന്തൊക്കെ കാര്യങ്ങളാണ് വിവാഹം ഓൺലൈനായി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് Upload ചെയ്യേണ്ടത്.

  • മതാധികാര സ്ഥാപനത്തിന്റെ / സ്റ്റാറ്റ്യൂട്ടറി ഓഫീസറുടെ സാക്ഷ്യപത്രം അല്ലെങ്കിൽ ഫോറം 2 വിലെ പ്രഖ്യാപനം
  • വരന്റെയും വധുവിന്റെയും passport size ഫോട്ടോ.
  • വരന്റെയും വധുവിന്റെയും ജനന തീയതിയുടെ തെളിവ്.
  • ഫോറം 1 ( ഭാര്യയും ഭർത്താവും 2 സാക്ഷികളും ഒപ്പ് വച്ചത് )

എങ്ങനെയാണ് വിവാഹം ഓൺലൈനായി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നത് എന്ന് നോക്കാം.

  • ഇതിനായി citizen service portal ന്റെ വെബ്സൈറ്റ് ആണ് സന്ദർശിക്കേണ്ടത് ( ലിങ്ക് ഏറ്റവും ചുവടെ നൽകിയിട്ടുണ്ട്.
  • പുതിയ user ആണ് നിങ്ങളെങ്കിൽ ഈ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യം ഉണ്ട്, എങ്ങനെയാണ് സിറ്റിസൺ സർവീസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് എന്നറിയുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • രജിസ്റ്റർ ചെയ്തതിനു ശേഷം username ഉം password ഉം നൽകി ലോഗിൻ ചെയ്യുക.
(ads1)
  • പൊതുവിവാഹ രെജിസ്ട്രേഷൻ എന്നതിന് ചുവടെയുള്ള പൊതുവിവാഹം-പുതിയ രെജിസ്ട്രേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം ജില്ല,ഓഫീസിന്റെ തരം , ഓഫീസിന്റെ പേര്,അപേക്ഷകന്റെ തരം എന്നിവ നൽകി സേവ് ചെയ്തതിനു ശേഷം അടുത്തത് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം അപേക്ഷകന്റെ വിശദാശങ്ങളിൽ തിരിച്ചറിയൽ രേഖകളും അതിന്റെ ഡീറ്റൈൽസും, അപേക്ഷകന്റെ  മൊബൈൽ നമ്പറും, അഡ്രസ്സും നൽകി അടുത്തതിലേക്ക് പോകുക,
  • ശേഷം common marriage registration എന്ന ഭാഗത്തു Date of marriage select ചെയ്ത് Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • common details ൽ category, Date of marriage,Place of marrige,taluk,village,ward,custom followed for marriage solemnization എന്നിവ നൽകുക കൂടാതെ husband ന്റെയും wife ന്റെയും Passport size photo upload ചെയ്ത് കൊടുക്കുക.
  •  husband details ൽ  husband ൻറെ full name,DOB,occupation,previous Marital Status, Permanent & Present Address എന്നിവ നൽകി save ചെയ്യുക.
  • Husband Details ( countinued ) എന്നതിൽ father or guardian name, name of mother, age address എന്നിവ നൽകുക.
  • Wife details ൽ  husband ൻറെ full name,DOB,occupation,previous Marital Status, Permanent & Present Address എന്നിവ നൽകി save ചെയ്യുക
  • Wife Details ( countinued ) എന്നതിൽ father or guardian name, name of mother, age address എന്നിവ നൽകുക.
  • witness details ൽ witness ന്റെ full name,address of witness എന്നിവ നൽകി save ചെയ്യുക.
  • witness details 2 വിലും ഇതുപോലെ തന്നെ ചെയ്യുക.
  • Remarks ൽ കൂടുതലായി എന്തെങ്കിലും നൽകാൻ ഉണ്ടെങ്കിൽ മലയാളത്തിൽ നൽകുക.
  • ഇപ്പോൾ തയ്യാറാക്കിയ അപേക്ഷ ഡൌൺലോഡ് ചെയ്ത് 2 സാക്ഷികളും ഭർത്താവും ഭാര്യയും ഒപ്പ് വച്ച് സ്കാൻ ചെയ്ത് കയറ്റുക.
  • അപേക്ഷ തയ്യാറാക്കലിൽ അപേക്ഷയുമായി ബന്ധപ്പെട്ട വാർഡ് നമ്പറും പേരും സെലക്ട് ചെയ്ത് കത്തിടപാടിനുള്ള മാർഗ്ഗവും സെലക്ട് ചെയ്ത് അടുത്തതിലേക്ക് പോകുക.
  • ഉൾക്കൊള്ളിക്കേണ്ടുന്ന രേഖകളിൽ മതാധികാര സ്ഥാപനത്തിന്റെ / സ്റ്റാറ്റ്യൂട്ടറി ഓഫീസറുടെ സാക്ഷ്യപത്രം അല്ലെങ്കിൽ ഫോറം 2 വിലെ പ്രഖ്യാപനം , ഫോറം 1 , ഭർത്താവിന്റെ ജനന തീയതിയുടെ തെളിവ്, ഭാര്യയുടെ ജനനത്തീയതിയുടെ തെളിവ് എന്നവ upload ചെയ്യുക.
  • ശേഷം ഫീസ് നോക്കിയിട്ട് സത്യപ്രസ്താവന വായിച്ചതിനു ശേഷം ഫീസ് അടക്കുക.


അതിനു ശേഷം ഭാര്യയും ഭർത്താവും എല്ലാ രേഖകളുമായി പഞ്ചായത്ത് സെക്രെട്ടറിയെ കാണുക.

വിവാഹം ഓൺലൈനായി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് citizen service portal ന്റെ ലിങ്ക് :

https://citizen.lsgkerala.gov.in

Anas Ibn Yousuf

Hi Everyone, I am Anas from Kerala, One of the owners of PDFuploads. I have 8 Years of experience in Blogging.

Previous Post Next Post

نموذج الاتصال