എങ്ങനെ വീട്ടുകരം അല്ലെങ്കിൽ കെട്ടിടനികുതി ഓൺലൈനായിഅടക്കാം?
Building tax അല്ലെങ്കിൽ കെട്ടിട നികുതി എന്നത് 2011 ലെ കേരള പഞ്ചായത്ത് രാജ് ( വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജും ) ചട്ടങ്ങളിലെ ചട്ടം 14 പ്രകാരം വസ്തു നികുതിഅടക്കേണ്ടതാണ്. അർദ്ധവാർഷിക ഗഡുക്കളായിട്ടാണ് ഇത് ഈടാക്കുന്നത്. ഈ ടാക്സിനെ തന്നെPROPERTY TAX , വസ്തു നികുതി , വീട്ടു കരം, പെരകരം എന്നൊക്കെ വിളിക്കാറുണ്ട്.
Building tax or Building Tax is a property tax payable under Rule 14 of the Kerala Panchayat Raj (Property Tax, Service Tax and Surcharge) Rules, 2011. It is charged in half-yearly installments. This tax is also known as PROPERTY TAX, PERAKARAM , VEETTU KARAM and VASTHU NIKUTHI.
എന്തൊക്കെ കാര്യങ്ങളാണ് ഓൺലൈനായി building tax അടയ്ക്കുന്നതിന്ആവശ്യമായുള്ളത്
- district name
- local body type
- local body name
- ward year
- ward number
- door number
- sub number
വസ്തു നികുതി അടക്കുന്നതിനായി സന്ദർശിക്കേണ്ട വെബ്‌സൈറ്റ് ലിങ്ക്.
https://tax.lsgkerala.gov.in/epayment/index.phpഎങ്ങനെയാണ് ഓൺലൈനായി വീട്ടുകരം അടക്കുന്നത്?
STEP 1:
- സഞ്ചയയുടെ വെബ്സൈറ്റ് സന്ദർശിക്കുക.( ലിങ്ക് മുകളിൽ കൊടുത്തിട്ടുണ്ട്)
- QUICK PAY എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
- DISTRICT NAME , LOCAL BODY TYPE, LOCAL BODY NAME എന്നിവ സെലക്ട് ചെയ്യുക
- നിങ്ങളുടെ ലിസ്റ് സർവ്വേ നടന്ന വർഷം WARD YEAR എന്ന ഭാഗത്തു സെലക്ട് ചെയ്യുക
- WARD NUMBER,DOOR NUMBER,എന്നിവ നൽകുക,
- SUB NUMBER ഉണ്ടെങ്കിൽ കൊടുക്കുക
- SEARCH BUTTON ക്ലിക്ക് ചെയ്യുക
- വന്നിരിക്കുന്ന ഡീറ്റെയിൽസ് നിങ്ങളുടെ തന്നെ എന്ന് ഉറപ്പ് വരുത്തുക
- SELECT THE PAYMENT PERIOD UP TO എന്ന ഭാഗത്തു അടക്കേണ്ട വർഷം സെലക്ട്ചെയ്യുക
- TOTAL TAX PAYABLE എത്രയെന്ന് ഉറപ്പ് വരുത്തുക
- ഏറ്റവും താഴെയായി നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും നൽകുക
- CAPTCHA കൃത്യമായി എന്റർ ചെയ്യുക
- PAY NOW എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
STEP 3:
- PAYMENT GATEWAYയിൽ SOUTH INDIAN BANK എന്നത് സെലക്ട് ചെയ്യുക
- PAY NOW എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
- SMART CHECKOUT , CARDS , NETBANKING, UPI , എന്നിവയിൽ ഏതെങ്കിലും ഒന്ന്സെലക്ട് ചെയ്ത് PAYMENT നടത്തുക
- TRANSACTION DETAILS ൽ STATUS എന്നത് COMPLETED SUCCESSFULLY ആണോഎന്ന് ഉറപ്പ് വരുത്തുക
- VIEW RECEIPT എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- PDF ഫോർമാറ്റിൽ ലഭിക്കുന്ന റെസിപ്റ്റ് സേവ് ചെയ്യുകയോ പ്രിൻറ് ചെയ്ത് സൂക്ഷിക്കുകയോചെയ്യുക
വീട്ടുകരം അല്ലെങ്കിൽ കെട്ടിടനികുതി ഓൺലൈനായി അടക്കുന്ന വീഡിയോകാണാം.
Tags
Tutorial