ATM കാർഡുള്ളവർക്ക് 10 ലക്ഷം വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ

ATM കാർഡുള്ളവർക്ക് 10 ലക്ഷം വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ

എടിഎം കാർഡുള്ളവർക്ക് 10 ലക്ഷം വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ

ഡിജിറ്റല്‍ ഇടപാടുകള്‍ ശക്തിപ്പെട്ടതോടെ ഇടപാടുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടാകാമെങ്കിലും എടിഎം കാർഡുകള്‍ ഇന്നും പലരുടേയും നിത്യജീവിതത്തിന്റെ ഭാഗമാണ്. എടിഎം കൌണ്ടറുകളില്‍നിന്ന് പണം എടുക്കാന്‍ മാത്രമല്ല, ഒണ്‍ലൈന്‍ ഇടപാടുകള്‍ക്കും ഇന്ന് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍ധാരാളമായി ഉപയോഗിക്കുന്നു.


ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴി പേയ്‌മെന്റ് നടത്തുമ്പോള്‍ നിരവധി ബ്രാൻഡുകളും ഷോപ്പിംഗ് ആപ്പുകളും വലിയ ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ എ ടി എംകാർഡുകള്‍ വഴി നിരവധി നേട്ടങ്ങള്‍ ഉപയോക്താവിന് ലഭിക്കുന്നുണ്ടെങ്കിലും കാർഡ് ഉടമകൾ വലിയ രീതിയിലുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹരാണെന്ന കാര്യം പലർക്കും അറിയില്ല.

പൊതുമോ സ്വകാര്യമോ ആകട്ടെ മിക്കവാറും എല്ലാ ബാങ്കുകളും എ ടി എം കാർഡ് ഉടമകള്‍ക്ക്ഇന്‍ഷൂർറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. കസ്റ്റമർ ടു കസ്റ്റമർ ബാങ്ക് ഇടപാടുകളെ ആശ്രയിച്ച് 50,000 മുതൽ 10 ലക്ഷം രൂപ വരെയാണ് ഇൻഷുറൻസ് പരിരക്ഷ. എന്നാല്‍ ഈ ആനുകൂല്യങ്ങളെക്കുറിച്ച്പ ലപ്പോഴും ഉപയോക്താക്കള്‍ക്ക് അറിയില്ല. ബാങ്കുകള്‍ ആവട്ടെ ഇത് പറയാനും തയ്യാറാവാറില്ല.

ഭൂരിഭാഗം ബാങ്കുകളും ഇപ്പോൾ ക്രെഡിറ്റ് കാർഡുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. എന്നാല്‍ ബാങ്ക് അക്കൗണ്ട് നിഷ്‌ക്രിയമാണെങ്കിൽ ബാങ്ക് നിങ്ങളുടെ ഇൻഷുറൻസ് പിൻവലിക്കാം. പുതിയ തീരുമാന പ്രകാരം, സൗജന്യ അപകട ഇൻഷുറൻസ് പോളിസിക്കായി പ്രത്യേകം അപേക്ഷനൽകേണ്ടതില്ല. കാർഡ് ഉപയോഗിച്ചു തുടങ്ങുന്നതോടെ പോളിസിയും പ്രാബല്യത്തിലാകും.

ബാങ്കുകള്‍ക്ക് അനുസരിച്ച് ഇന്‍ഷൂറന്‍സ് കമ്പനികളും വ്യത്യസ്തപ്പെട്ടിരിക്കും. അതുകൊണ്ട് തന്നെഇത് സംബന്ധിച്ച വിവരങ്ങള്‍ ബാങ്കില്‍ നിന്നും തേടേണ്ടി വരും. എല്ലാ തരം എടിഎം കാർഡുകൾക്കും ഇൻഷുറൻസ് പരിരക്ഷയില്ലെങ്കിലും നല്ലൊരു പങ്ക് ബാങ്കുകളും അവരുടെ മിക്കവാറും എല്ലാ കാർഡുകൾക്കും സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. ബാങ്കുകളില്‍ നിന്നോ, അവരുടെ സൈറ്റുകളില്‍ നിന്നോ ഏതെല്ലാം കാർഡുകള്‍ക്കാണ് ഇന്‍ഷൂറന്‍സ് ലഭിക്കുന്നതെന്ന് മനസ്സിലാക്കാം.


അപകടം മരണം സംഭവിച്ചാല്‍ ഉപയോക്താവ് അപകടത്തിനു മുൻപ് 90 ദിവസത്തിനുള്ളിൽ കാർഡ്ഉപയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. എങ്കിലെ ഇന്‍ഷൂറന്‍സ് ലഭിക്കുകയുള്ളു. അപകടത്തിന് ശേഷം90 ദിവസത്തിനുള്ളില്‍ വേണം അപേക്ഷ നല്‍കാന്‍. മരണ സർട്ടിഫിക്കറ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അംഗവൈകല്യം സംഭവിച്ചാൽ മെഡിക്കൽ റിപ്പോർട്ട്, എഫ്ഐആറിന്റെ പകർപ്പ്, എടിഎം കാർഡിന്റെ നമ്പർ, അക്കൗണ്ട് ഉടമയുടെയും നോമിനിയുടെയും ആധാറും ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവയോടൊപ്പം 90 ദിവസത്തിനുള്ളിൽ ഇടപാടു നടന്നെന്നു സ്ഥിരീകരിക്കുന്ന ബാങ്കിന്റെസ്റ്റേറ്റ്മെന്റും അപേക്ഷയോടൊപ്പം നല്‍കണം.

ഒന്നിലേറെ കാർഡുകളുണ്ടെങ്കിൽ എല്ലാ കാർഡുകൾക്കും ഇൻഷുറൻസ് പരിരക്ഷയുണ്ടാകാമെങ്കിലും ഒരു കാർഡിനു മാത്രമേ ഇൻഷുറൻസ് ക്ലെയിം ചെയ്യാനാകൂ. ഏറ്റവും കൂടുതൽ പരിരക്ഷ ലഭിക്കുന്നകാർഡിന്റെ ഇൻഷുറൻസിനായി അപേക്ഷിക്കുന്നതാണു നല്ലത്. ബാങ്ക് അക്കൗണ്ടിലെ നോമിനിയാണ് അപേക്ഷിക്കേണ്ടത്. നോമിനി ഇല്ലെങ്കില്‍ നിയമാനുസൃത അവകാശിക്ക്അപേക്ഷിക്കാം. എടിഎമ്മിൽ‌ നിന്നു പണം പിൻവലിക്കുന്നതു മാത്രമല്ല, കാർഡ് ഉപയോഗിച്ചുള്ളസാധനം വാങ്ങൽ, ടിക്കറ്റ് ബുക്കിങും 90 ദിവസത്തെ ഓണ്‍ലൈന്‍ ഇടപാടായി പരിഗണിക്കും

Previous Post Next Post

نموذج الاتصال