Sancharsaathi : Govt Portal to Block Your Lost Or Stollen mobile

Sancharsaathi : Govt Portal to Block Your Lost Or Stollen mobile

നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യാം; പോർട്ടൽ കേരളത്തിലും

നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനടക്കം സഹായിക്കുന്ന 'സഞ്ചാർ സാഥി' എന്ന കേന്ദ്ര പോർട്ടൽ കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനക്ഷമമായി. കേന്ദ്ര ടെലികോംവകുപ്പിനു കീഴിലുള്ള പോർട്ടലിന്റെ ഔദ്യോഗിക ലോഞ്ച് അടുത്തയാഴ്ച നടക്കും. 

Sancharsaathi : Govt Portal to Block Your Lost Or Stollen mobile


2019ൽ ആരംഭിച്ചസേവനം ഡൽഹി, ഗോവ, മഹാരാഷ്ട്ര, ദാദ നാഗർ ഹവേലി എന്നിവിടങ്ങളിൽ മാത്രമായിരുന്നു ഇതുവരെ ലഭ്യം. മാർച്ച് 15 മുതൽ ഇന്ത്യയാകെ ലഭിക്കും. നിലവിൽ പൊലീസ് വഴിയാണ് ബ്ലോക്കിങ്നടപടി ക്രമങ്ങൾ. ഇനി വ്യക്തിക്ക് സ്വന്തം നിലയിൽ ഓൺലൈനായി അപേക്ഷിക്കാം. നഷ്ടപ്പെട്ടഫോൺ ബ്ലോക്ക് ചെയ്താൽ മോഷ്ടാവിന് മറ്റ് സിം കാർഡ് ഉപയോഗിച്ചും ഫോൺ ഉപയോഗിക്കാനാവില്ല. ഫോൺ തിരിച്ചുകിട്ടി യാൽ അൺബ്ലോക്ക് ചെയ്യാം.


ബ്ലോക്ക്/അൺബ്ലോക്ക് ചെയ്യാൻ

  • പൊലീസിൽ പരാതി നൽകിയശേഷം അതിന്റെ പകർപ്പെടു ത്ത്സൂക്ഷിക്കുക.
  • ' നഷ്ടപ്പെട്ട സിം കാർഡിന്റെ ഡ്യൂപ്ലിക്കറ്റ് ഉടൻ എടുക്കുക. 
  • സഞ്ചാർ സാഥിയിൽറജിസ്റ്റർ ചെയ്യുമ്പോൾ ഒടിപി ഇതിലേക്കായിരിക്കും വരിക. 
  • www.sancharsaathi.gov.in എന്ന സൈറ്റിൽ ‘Block your lost /stollen mobile’ എന്ന ടാബ് തുറക്കുക. 
  • നഷ്ടപ്പെട്ടഫോണിലെ മൊബൈൽ നമ്പറുകൾ, ഐഎംഇഐ നമ്പറുകൾ (*#06# ഡയൽ ചെയ്താൽ അറിയാം), പരാതിയുടെ പകർപ്പ്, ബ്രാൻഡ്, മോഡൽ, ഇൻവോയ്സ്, പൊലീസ് സ്റ്റേഷൻ വിവരം, ഐഡി പ്രൂഫ്, ഒടിപി അടക്കം നൽകി സബ്മിറ്റ് ചെയ്യുക.
  •  ലഭി ക്കുന്ന റിക്വസ്റ്റ് ഐഡി സൂക്ഷിക്കുക. 
  • പൊലീസ് വഴിനിലവിൽ സമാന റിക്വസ്റ്റ് പോയിട്ടുണ്ടെങ്കിൽ "Request already exist for.." എന്ന മെസേജ് ലഭിക്കും.
  • ഫോൺ തിരികെ ലഭിച്ചാൽ Unblock found mobile എന്ന ഓപ്ഷനിൽ 'ബ്ലോക്കിങ് റിക്വസ്റ്റ് ഐഡി' അടക്കം നൽകുക. 
  • 'Know your mobile connections' എന്ന ടാബ് ഉപയോഗിച്ചാൽ നമ്മുടെ പേരിൽഎത്ര മൊബൈൽ കണക്ഷനുണ്ടെന്ന് അറിയാം.

നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യാനുള്ള വെബ്സൈറ്റ് സന്ദർശിക്കൂ..

www.sancharsaathi.gov.in

Previous Post Next Post

نموذج الاتصال