വെറും മൂന്നര രൂപക്ക് തെങ്ങുകള്‍ക്ക് ലഭിക്കും ഇന്‍ഷുറന്‍സ്; പദ്ധതിയില്‍ അംഗമാകുന്നതെങ്ങനെ?
നമ്മുടെ രാജ്യത്ത് കൃഷി ഉപജീവന മാര്‍ഗമായി കൊണ്ടുനടക്കുന്ന നിരവധി പേരുണ്ട്. അവര്‍ക്കായിനിരവധി പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്. തെങ്ങ് നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്നവിളയാണ്. കേര കര്‍ഷകരുടെ ക്ഷേമത്തിനാണ് നാളികേര വികസന ബോര്‍ഡ്രൂപീകരിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനത്തും നാളികേര വികസന ബോര്‍ഡിന് ശാഖകളുണ്ട്. കേരകര്‍ഷകരുടെ ക്ഷേമത്തിനായി പല പദ്ധതികളാണ് നാളികേര വികസന ബോര്‍ഡ് നടപ്പാക്കി വരുന്നത്.കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭം, വിവിധ രോഗങ്ങളുടേയും കീടങ്ങളുടേയും ആക്രമണം എന്നിവ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന വിളയിനമാണ് തെങ്ങ്. അതിനാല്‍ തന്നെ കേര കര്‍ഷകര്‍പലപ്പോഴും പ്രതിസന്ധിയിലാകാറുമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കേര കര്‍ഷകരെ സഹായിക്കുകഎന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തെങ്ങ്, പന ഇന്‍ഷുറന്‍സ് പദ്ധതി (സി പി ഐ എസ്) ആവിഷ്‌കരിച്ചിരിക്കുന്നത്.
തെങ്ങ്, ഈന്തപ്പന എന്നിവയെ ആണ് പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രകൃതിക്ഷോഭങ്ങള്‍, കാലാവസ്ഥാ അപകടങ്ങള്‍, കീടങ്ങള്‍, രോഗങ്ങള്‍, മറ്റ് അപകടങ്ങള്‍എന്നിവയില്‍ നിന്ന് തെങ്ങുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരരക്ഷ നല്‍കുക എന്നതാണ് പദ്ധതി കൊണ്ട്ഉദ്ദേശിക്കുന്നത്. ഈ സ്‌കീമിന് കീഴില്‍ 4 വര്‍ഷം മുതല്‍ 60 വര്‍ഷം വരെ പ്രായമുള്ള എല്ലാതെങ്ങുകള്‍ക്ക് പരിരക്ഷ ലഭിക്കും.
Link for detailed scheme guidelines
അടുത്തടുത്ത പുരയിടത്തിലെ കായ്ഫലമുള്ള അഞ്ചു തെങ്ങുകളെങ്കിലും ഉള്ള കര്‍ഷകര്‍ക്കാണ്പദ്ധതിയില്‍ ചേരാന്‍ പറ്റുക. 4 വര്‍ഷം മുതല്‍ 15 വര്‍ഷം വരെ പ്രായമുള്ള തെങ്ങിന് 9 രൂപയാണ്വാര്‍ഷിക പ്രീമിയം. ഇതില്‍ നാലര രൂപ നാളികേര വികസന ബോര്‍ഡ് അടക്കും. രണ്ടേ കാല്‍ രൂപസംസ്ഥാന സര്‍ക്കാരും രണ്ടേകാല്‍ രൂപ കര്‍ഷകനും അടക്കണം. 900 രൂപയുടെ പരിരക്ഷയാണിത്.16 മുതല്‍ 60 വര്‍ഷം വരെ പ്രായമുള്ള തെങ്ങിന് 14 രൂപയാണ് പ്രീമിയം തുക. ഏഴ് രൂപ നാളികേരവികസന ബോര്‍ഡും മൂന്നര രൂപ സംസ്ഥാന സര്‍ക്കാരും മൂന്നര രൂപ കര്‍ഷകനും അടയ്ക്കണം. 1750 രൂപയുടെതാണ് പരിരക്ഷ. അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി മുഖേനയും സംസ്ഥാനഗവണ്‍മെന്റുകള്‍ മുഖേനയുമാണ് പദ്ധതി നടപ്പാക്കുന്നത്. നാളികേരം കൃഷി ചെയ്യുന്ന എല്ലാസംസ്ഥാനങ്ങളിലും പദ്ധതി നടപ്പിലാക്കി വരുന്നു.
Visit Coconut Board Website
Tags
insurance