വന്ദേഭാരതിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; നിരക്കുകള്‍ അറിയാം
കേരളത്തിന് പുതുതായി അനുവദിച്ച തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് എക്സ്പ്രസിന്‍റെടിക്കറ്റ് ബുക്കിങ് (Vandebharat Ticket booking) ആരംഭിച്ചു. ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് (IRCTC) എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയുംടിക്കറ്റുകൾ ബുക്ക് ചെയ്യാം. കാസർകോട് നിന്നുള്ള റഗുലർ സർവീസ് (TVC Vandebharat 20633) 26നും തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് (KGQ Vandebharat 20634) 28നുമാണ്ആരംഭിക്കുന്നത്.ഏപ്രിൽ 26ന് കാസർകോട് നിന്നാണ് റഗുലർ സർവീസ് ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 2.30ന്കാസർകോട് നിന്ന് ട്രെയിൻ യാത്ര തിരിക്കും. തിരുവനന്തപുരത്ത് നിന്ന് 28നാണ് റഗുലർ സർവീസ്തുടങ്ങുക.
ടിക്കറ്റ് നിരക്കുകൾ (Vande bharat ticket rate) അറിയാം
നിരക്കുകള്‍ യഥാക്രമം ചെയര്‍കാര്‍, എക്‌സിക്യുട്ടീവ് കാര്‍ എന്നിങ്ങനെ അറിയാം കൊല്ലം 435, 820, കോട്ടയം 555, 1,075, എറണാകുളം നോര്‍ത്ത് 765, 1,420, തൃശൂര്‍ 880, 1,650, ഷൊര്‍ണൂര്‍ 950, 1,775, കോഴിക്കോട് 1,090, 2,060, കണ്ണൂര്‍ 1,260, 2,415, കാസര്‍കോട് 1,590, 2,880Details Of Vande bharat
ആകെ എട്ട് സ്റ്റോപ്പുകളാണ് വന്ദേ ഭാരതിനുള്ളത്. രാവിലെ 5.20-നാണ് ട്രെയിന്‍ തിരുവനന്തപുരത്ത്നിന്ന് പുറപ്പെടുന്നത്. കാസര്‍ഗോഡ് ഉച്ചതിരിഞ്ഞ് 1.25-നെത്തും. എട്ട് മണിക്കൂറും അഞ്ച് മിനുറ്റുമാണ്യാത്രയ്ക്ക് എടുക്കുന്ന സമയം. കാസര്‍ഗോഡ് നിന്ന് 2.30-നാണ് ട്രെയിന്‍ തിരുവനന്തപുരത്തേക്ക്പുറപ്പെടുന്നത്. 10.35-ന് ട്രെയിന്‍ തലസ്ഥാനത്ത് എത്തും.തിരുവനന്തപുരം-കാസര്‍ഗോഡ്: ട്രെയിന്‍ നമ്പര്‍ 20634
(എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ മൂന്ന് മിനുറ്റും മറ്റ് സ്റ്റേഷനുകളില്‍ രണ്ട് മിനുറ്റുമാണ് ട്രെയിന്‍നിര്‍ത്തിയിടുന്നത്)തിരുവനന്തപുരം: 5.20 AM
കൊല്ലം: 6.07 AM
കോട്ടയം: 7.25 AM
എറണാകുളം ടൗണ്‍: 8.17 AM
തൃശൂര്‍: 9.22 / 9.24 AM
ഷൊര്‍ണൂര്‍: 10.02 AM
കോഴിക്കോട്: 11.03 AM
കണ്ണൂര്‍: 12.03 PM
കാസര്‍ഗോഡ്: 1.25 PM
കാസര്‍ഗോഡ്-തിരുവനന്തപുരം: ട്രെയിന്‍ നമ്പര്‍ 20633
കാസര്‍ഗോഡ്: 2.30 PMകണ്ണൂര്‍: 3.28 PM
കോഴിക്കോട്: 4.28 PM
ഷൊര്‍ണൂര്‍: 5.28 PM
തൃശൂര്‍: 6.03 PM
എറണാകുളം: 7.05 PM
കോട്ടയം: 8.00 PM
കൊല്ലം: 9.18 PM
തിരുവനന്തപുരം: 10.35 PM
Tags
Tutorial