PBBY - How to apply for Pravasi Bharathiya Bhima Yojana Insurance Online - 375 രൂപക്ക് 10 ലക്ഷത്തിന്റെ പോളിസി

PBBY - How to apply for Pravasi Bharathiya Bhima Yojana Insurance Online - 375 രൂപക്ക് 10 ലക്ഷത്തിന്റെ പോളിസി

PBBY - How to apply for Pravasi Bharathiya Bhima Yojana Insurance Online

375 രൂപക്ക് 10 ലക്ഷത്തിന്റെ പോളിസി; പ്രവാസികള്‍ക്ക് നേട്ടമാകുന്ന ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് അറിയാമോ

നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് വലിയ സംഭാവന നല്‍കുന്നവരാണ് പ്രവാസികള്‍. അതിനാല്‍ തന്നെ പ്രവാസി ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ നടപ്പിലാക്കി വരുന്നത്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഒരു പദ്ധതിയാണ്പ്രവാസി ഭാരതീയ ബീമാ യോജന പദ്ധതി. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2003 ലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്.

PBBY - How to apply for Pravasi Bharathiya Bhima Yojana Insurance Online - 375 രൂപക്ക് 10 ലക്ഷത്തിന്റെ പോളിസി


വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ചാണ് പ്രവാസി ഭാരതീയ ബീമാ യോജന പദ്ധതിരൂപീകരിച്ചിരിക്കുന്നത്. കുറഞ്ഞ പ്രീമിയവും കൂടുതല്‍ ആനുകൂല്യങ്ങളും എന്നതാണ് പ്രവാസിഭാരതീയ ബീമാ യോജന പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. നേരത്തെ ഇത് ഇ സി ആര്‍കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇ സി എന്‍ ആര്‍വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ തൊഴിലാളികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


What it covers?

  • രണ്ട് വര്‍ഷത്തേക്ക് 275 രൂപയും മൂന്ന് വര്‍ഷത്തേക്ക് 375 രൂപയും ഒപ്പം ജി എസ് ടിയും ആണ്ഇന്‍ഷുറന്‍സ് പ്രീമിയം തുക. 
  • പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ ആയി പദ്ധതിയില്‍ ചേരാവുന്നതാണ്. 
  • അപകട മരണം സംഭവിച്ചാല്‍ പോളിസി ഉടമയുടെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് ലഭിക്കുക. ഇത് കൂടാതെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കാനുള്ള യാത്രാ ചെലവും, മൃതദേഹത്തെഅനുഗമിക്കുന്ന ഒരാള്‍ക്ക് എക്കോണമി മടക്ക ടിക്കറ്റും അനുവദിക്കുന്നതാണ്.
  • മരണമടഞ്ഞ അംഗത്തിന്റെ ചികിത്സാ ചെലവുകള്‍ക്ക് 50000 രൂപ വരെ സഹായവുംലഭിക്കുന്നതാണ്. 
  • സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാല്‍ 10 ലക്ഷം രൂപയും എക്കോണമി ടിക്കറ്റും പദ്ധതിക്ക് കീഴില്‍ അനുവദിക്കുന്നു. 
ഇന്ത്യന്‍ എംബസികളോ ഇന്ത്യന്‍ അധികൃതരോ നല്‍കുന്നസാക്ഷ്യപത്രം തെളിവായി സ്വീകരിച്ച് നഷ്ടപരിഹാരം നല്‍കണം എന്നതാണ് പ്രവാസി ഭാരതീയബീമാ യോജന പദ്ധതിയില്‍ പറയുന്നത്.


പോളിസി അംഗത്തിന് ആശുപത്രിയില്‍ കിടത്തി ചികിത്സകള്‍ക്കായി ഒരു ലക്ഷം രൂപ ലഭിക്കും. ജോലിചെയ്യുന്ന രാജ്യത്തോ ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യങ്ങളിലുമോ ചികിത്സ തേടിയാലും ഈആനുകൂല്യത്തിന് ഗുണഭോക്താവ് അര്‍ഹനാണ്. പ്രവാസി ഭാരതീയ ബീമാ യോജന പദ്ധതിയില്‍അംഗമായി ചേര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ അനാരോഗ്യം കാരണം ജോലി ചെയ്യാന്‍ പറ്റാത്തസാഹചര്യം വരികയും ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്താല്‍ അംഗത്തിന് വണ്‍വെടിക്കറ്റിന് ചെലവാകുന്ന തുക അനുവദിക്കും.

ജോലി സ്ഥലത്ത് എത്തിയ അംഗത്തെ തൊഴില്‍ ഉടമ സ്വീകരിക്കാതിരിക്കുകയോ തൊഴില്‍ കരാറില്‍മാറ്റമുണ്ടായി തിരികെ പോരേണ്ടി വന്നാല്‍ എംബസിയുടെ സാക്ഷ്യപത്ര പ്രകാരം വണ്‍വെ ടിക്കറ്റിന്ചെലവായ തുക ലഭിക്കും. പദ്ധതി അംഗങ്ങള്‍ക്ക് തൊഴില്‍ സംബന്ധ നിയമസഹായങ്ങള്‍ക്കായി 45,000 രൂപ വരെ അനുവദിക്കുന്നതാണ്. വനിതാ അംഗങ്ങള്‍ക്ക് സാധാരണ പ്രസവത്തിന് 35,000 രൂപയും സിസേറിയന്‍ പ്രസവത്തിന് 50,000 രൂപയും അനുവദിക്കുന്നുണ്ട്.


Requirment to Join in PBBY-Pravasi Bharathiya Bhima Yojana

  • അപേക്ഷകന്‍ പ്രവാസിയായിരിക്കണം എന്നതാണ് പ്രധാന മാനദണ്ഡം. 
  • 18- നും 65- നും ഇടയില്‍പ്രായമുള്ളവര്‍ക്ക് മാത്രമെ പദ്ധതിയില്‍ അംഗമാകാനാകൂ. 
  • അപകടത്തില്‍ മരണപ്പെട്ടാല്‍ അപകടമരണം സ്ഥിരീകരിക്കുന്ന പൊലീസ് റിപ്പോര്‍ട്ട്, 
  • പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, 
  • ഇന്ത്യന്‍ എംബസിയില്‍നിന്നുള്ള റിപ്പോര്‍ട്ട്, പാസ്പോര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ( എല്ലാ പേജുകളും ) 

എന്നിവയാണ്പോളിസി തുക ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍.


സ്ഥിരമായ സമ്പൂര്‍ണ വൈകല്യം സംഭവിച്ചാല്‍ 

  • അപകടത്തെ തുടര്‍ന്നുള്ള ചികിത്സയുമായിബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍
  • അംഗീകാരമുള്ള മെഡിക്കല്‍ അതോറിറ്റി നല്‍കുന്ന വൈകല്യസര്‍ട്ടിഫിക്കറ്റ്

എന്നിവ ഹാജരാക്കണം. കാലാവധി കഴിഞ്ഞാലും പോളിസി ഓണ്‍ലൈനായിപുതുക്കാന്‍ സാധിക്കുന്നതാണ്.


Online registration of PBBY insurance: 

An online application form for the scheme is available. Any insurance company that is listed under the scheme will have this application form. You can see the application form format by clicking on this link http://pbby.iffcotokio.co.in/ui/Policy.aspx. One has to fill up the form and submit it online along with mandatory documents.

Insurance Claims can be registered online Through Ministry’s portal: 

https://emigrate.gov.in

  1. Open the homepage
  2. Click on the caption PBBY Policy
  3. Click on ‘submit a claim for PBBY policy’
  4. A template page appears where insurance details are to be filled.
  5. The claim can be registered by the emigrants, their relatives, friends, PoEs, Indian Missions, IWRC, RAs.

Anas Ibn Yousuf

Hi Everyone, I am Anas from Kerala, One of the owners of PDFuploads. I have 8 Years of experience in Blogging.

Previous Post Next Post

نموذج الاتصال