Convert old driving license to smart card online | പേപ്പര്‍ ഡ്രൈവിങ് ലൈസന്‍സ് എങ്ങനേ സ്മാർട്ട് കാർഡ് ആകാം
മേയ് മുതല്‍ വാഹനരജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും പെറ്റ് ജി കാര്‍ഡിലേക്ക് മാറും. ഏഴ് സുരക്ഷാസംവിധാനമാണ് കാര്‍ഡുകളില്‍ ഒരുക്കിയിട്ടുള്ളത്.
ലാമിനേറ്റഡ് ഡ്രൈവിങ് ലൈസൻസുള്ളവർക്ക് 200 രൂപ മുടക്കിയാൽ പുത്തൻ സ്മാർട്ട് ലൈസൻസിലേക്ക് മാറാം. ഏഴ് സുരക്ഷാക്രമീകരണങ്ങളോടെയാണ് പുതിയ ഡ്രൈവിങ് ലൈസൻസ് എത്തിയിരിക്കുന്നത്.
കൈവശമുള്ള പഴയ ലൈസൻസ് തിരികെ ഏൽപ്പിക്കാതെ തന്നെ പുതിയ ലൈസൻസ് സ്വന്തമാക്കാം. ഓൺലൈനിൽ അപേക്ഷ നൽകിയാൽ മതി. പുതിയ ലൈസൻസ് തപാലിൽ വേണമെന്നുള്ളവർ തപാൽ ഫീസുംകൂടി അടയ്ക്കണം. ഒരു വർഷത്തേക്കാണ് ഇളവ്. അതുകഴിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിനുള്ള 1200 രൂപയും തപാൽകൂലിയും നൽകേണ്ടിവരും.
എ.ടി.എം. കാർഡുകളുടെ മാതൃകയിൽ പേഴ്സിൽ സൂക്ഷിക്കാവുന്നതാണ് പെറ്റ് ജി കാർഡുകൾ. മെച്ചപ്പെട്ട അച്ചടി സംവിധാനം ഉപയോഗിച്ചിരിക്കുന്നതിൽ അക്ഷരങ്ങൾ മായില്ല. പ്രത്യേക നമ്പർ, അൾട്രാവയലറ്റ് ലൈറ്റിൽ തെളിയുന്ന പാറ്റേൺ, നോട്ടുകളിലേതുപോലെ ഗില്ലോച്ചെ ഡിസൈൻ, വശങ്ങളിൽ മൈക്രോ അക്ഷരങ്ങളിലെ ബോർഡർ ലൈൻ, ഹോളോഗ്രാം, വെളിച്ചം വീഴുന്നതിനനുസരിച്ച് നിറംമാറുന്ന ഇന്ത്യയുടെ ചിത്രം, സ്കാൻചെയ്താൽ ലൈസൻസ് സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കുന്ന ക്യൂ.ആർ. കോഡ് എന്നിവ ഇതിലുണ്ട്.
Also Read:
- How to apply for Kerala Birth Certificate Correction and Name Inclusion
- How to make the corrections in the Kerala SSLC book
- How to change your name legally in Kerala
Required Documents to Apply for Smart DL:
- Original Driving License
- Passport Size Photo (Digital)
- Signature
- 245 Rupees Fee (Rs.200 Fee + Rs.45 Postal Fee)
How to Convert old driving license to smart card online
- www.parivahan.gov.in വെബ് സൈറ്റിൽ കയറുക.
- ONLINE SERVICE ൽ DRIVING LICENCE RELATED SERVICE ക്ലിക്ക് ചെയ്യുക
- സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക.
- DL Service (Replace of DL/others) എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ Driving LICENSE NUMBER and DATE OF BIRTH നല്കുക , എന്നിട്ട് GET DETAILS പ്രസ് ചെയ്യുക
- അപ്പോൾ നിങ്ങളുടെ ലൈസൻസിന്റെ ഫുൾ ഡീറ്റെയിൽസ് വരുന്നതാണ്
- നിങ്ങളുടെ RTO സെലക്ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക.
- നിങ്ങളുടെ അഡ്രസ് , മൊബൈൽ നമ്പർ ശെരിയാണോ എന്ന ചെക്ക് ചെയ്യുക
- SELF DICLARATION ബട്ടണിൽ ക്ലിക്ക് ചെയ്യുക
- എന്നിട്ട് താഴെ ഉള്ളതുപോലെ ആവശ്യമുള്ള ഓപ്ഷൻ സെലക്ട് ചെയ്യുക
- അതിനു ശേഷമുള്ള സ്‌ക്രീനിൽ അപ്ലിക്കേഷൻ നമ്പറും ഡീറ്റൈൽസും ലഭിക്കും , ഇത് സൂക്ഷിച്ചുവെക്കുക
- കൈയ്യിലുള്ള ഒറിജിനൽ ലൈസൻസ് രണ്ടുവശവും വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യുക.
- നിർദ്ദിഷ്ട ഫീസ് അടച്ച് ഓൺലൈൻ അപേക്ഷ പൂർത്തീകരിക്കുക