Kerala TTC (D.El.Ed) 2023-2025 Application Form PDF and Details

Kerala TTC (D.El.Ed) 2023-2025 Application Form PDF and Details

Download Kerala TTC (D.El.Ed) 2023-2025 Application Form PDF and Details

ഡി.എൽ.എഡ് (ടി.ടി.സി) 2023-2025 അപേക്ഷ ക്ഷണിച്ചു പഠിച്ചിറങ്ങിയാൽ എൽ.പി, യു.പി സ്കൂൾ ടീച്ചറാകാം പ്രൈമറി സ്കൂൾ അധ്യാപകരാകാനുള്ള യോഗ്യത കോഴ്സായ ഡി.എൽ.എഡിന (ടി.ടി.സി) അപേക്ഷ ക്ഷണിച്ചു.

Kerala TTC (D.El.Ed) 2023-2025 Application Form PDF and Details

Kerala TTC (D.El.Ed) 2023-2025

നേരത്തെ ടി.ടി.സി. ( ടീച്ചർ ട്രയിനിംഗ് കോഴ്സ് ) എന്ന പേരിലും പിന്നീട് ഡി.എഡ്. (ഡിപ്ലോമ ഇൻ എജുക്കേഷൻ) എന്ന പേരിലും അറിയെപെട്ടിരുന്ന പ്രൈമറി സ്കൂൾ അധ്യാപകയോഗ്യത കോഴ്സ്, ഡി.എൽ.എഡ്. (ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ) എന്ന് പുനർനാമകരണം ചെയ്തിട്ട് അധികകാലമായില്ല. 

നിലവിൽ പ്രൈമറി സ്കൂൾ അധ്യാപനത്തിന് (1 മുതൽ 7 വരെയുള്ള ക്ലാസ്സുകൾ) സർക്കാർ നിശ്ചയിച്ചിരിക്കുന്ന യോഗ്യതയാണ്, ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ. ഡി.എൽ.എഡ്. നോടൊപ്പം നിർദിഷ്ട വിഭാഗങ്ങളിലേക്കുള്ള (ലോവർ പ്രൈമറി, അപ്പർ പ്രൈമറി) കെ - ടെറ്റ് (കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്) കൂടി പാസ്സായാലേ, പ്രൈമറി സ്കൂളുകളിൽ സ്ഥിരാധ്യാപകരായി ജോലി ലഭിക്കുകയുള്ളൂ. 

Kerala TTC (D.El.Ed) 2023-2025 Application Form PDF and Details

സർക്കാർ - എയ്ഡഡ് മേഖലയിലായി ആയിരക്കണക്കിന് ഒഴിവുകളാണ് , യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്

അപേക്ഷാ ഓൺലൈൻ ആയല്ല; അപേക്ഷാ സമർപ്പണം. വിജ്ഞാപനത്തിനോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുള്ള അപേക്ഷാ ഫാറത്തിന്‍റെ മാതൃകയിലാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോം പൂർണ്ണമായി പൂരിപ്പിച്ചതിനു ശേഷം തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ (പൂർണ്ണമായി പൂരിപ്പിക്കാത്ത അപേക്ഷകൾ നിരസിക്കപ്പെടും)

സർക്കാർ സീറ്റിലേക്കും, സെൽഫ് ഫിനാൻസ് സീറ്റിലേക്കും രണ്ട് അപേക്ഷ നൽകേണ്ടതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 20/07/2023


How to Apply for Kerala TTC (D.El.Ed) 2023-2025

  • അപേക്ഷ നിശ്ചിത ഫാറത്തിൽ തന്നെ സമർപ്പിക്കണം. മാത്യകാ www.education.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കുന്നതാണ്. 
  • മെരിറ്റ് ക്വാട്ടയിലുള്ള അപേക്ഷയോടൊപ്പം 100 നൂറ് രൂപയ്ക്കുള്ള ക്രോസ് ചെയ്ത ഡിമാന്റ് ഡ്രാഫ്റ്റ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ പേരിൽ വാങ്ങി ഉള്ളടക്കം ചെയ്യേണ്ടതാണ്. 
  • പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർ അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല. 
  • മെരിറ്റ് ക്വാട്ടയിലുള്ള അപേക്ഷകർ അതാത് വന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ അയക്കേണ്ടതാണ്. 
  • മാനേജ്മെന്റ് ക്വാട്ടയിൽ തെരഞ്ഞെടുക്കപ്പെടുന്നതിന് അതാത് സ്ഥാപനത്തിന്റെ മാനേജർമാരുടെ പേരിലെടുത്ത 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അതാത് മാനേജർമാർക്കു തന്നെ അപേക്ഷ നൽകേണ്ടതാണ്. 
  • കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ആഫീസുമായി ബന്ധപ്പെടേണ്ടതാണ്. (അനുബന്ധം (V) 
  • ട്രെയിനിംഗ് സ്കൂളുകളുടെ ലിസ്റ്റും മാതൃകാ അപേക്ഷാ ഫോറവും അനുബന്ധമായി ചേർത്തിട്ടുണ്ട്. 
  • ഹയർസെക്കന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെയും മറ്റ് രേഖകളുടേയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേതാണ്.


Official Website: https://education.kerala.gov.in/


Download Kerala TTC (D.El.Ed) 2023-2025 Application Form PDF

അപേക്ഷാ ഫോമുകൾ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ചു നോക്കാവുന്നതാണ്

  • ഡിപ്ളോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ്‌) (ഹിന്ദി,അറബിക്‌,ഉറുദു,സംസ്കൃതം) കോഴ്‌സുകളിലേക്ക്‌ 2023-2025 വര്‍ഷം ഡിപ്പാര്‍ട്ട്മെന്‍റ്‌ ക്വാട്ടാ പ്രവേശനത്തിന്‌ യോഗ്യതയുള്ളവരില്‍ നിന്നും നിര്‍ദ്ദിഷ്ട ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.

  • ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ്‌) (ഹിന്ദി) കോഴ്‌സിലേക്ക്‌ 2023 – 2025 വര്‍ഷം സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന്‌ യോഗ്യതയുള്ളവരില്‍ നിന്നും നിര്‍ദ്ദിഷ്ട ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.

  • 2023 – 2025 അദ്ധ്യയന വര്‍ഷത്തേക്ക്‌ “ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍” (ഡി.എല്‍.എഡ്‌ — D.El.Ed) കോഴ്‌സിന്‌ ഗവണ്‍മെന്റ്‌/എയ്ഡഡ്‌ സ്ഥാപനങ്ങളിലേക്ക്‌ താഴെ പ്പറയുന്ന യോഗ്യതയുള്ളവരില്‍ നിന്ന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു.

  • സ്വാശ്രയ മേഖലയിലെ “ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍” (ഡി.എല്‍.എഡ്‌.- D.El.Ed) കോഴ്സിന്‌ 2023- 2025 അദ്ധ്യയന വര്‍ഷത്തേക്ക്‌, താഴെപ്പറയുന്ന യോഗ്യതയുള്ളവരില്‍ നിന്ന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു.

  • ഡിപ്ളോമ ഇന്‍ ഏലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡി) (ഹിന്ദി,അറബിക്,ഉറുദു,സംസ്കൃതം) കോഴ്സുകളിലേക്ക്‌ 2023- 2025 വര്‍ഷത്തെ (പൊതു ക്വാട്ട) പ്രവേശനത്തിന്‌ യോഗ്യതയുള്ളവരില്‍ നിന്നും നിര്‍ദ്ദിഷ്ട ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.

  • ഡിപ്ളോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സ്‌ (ഡിപ്പാര്‍ട്ട്മെന്‍റ്‌ ക്വാട്ട) -2023 -2025 – അപേക്ഷ ക്ഷണിക്കുന്നത്‌- സംബന്ധിച്ച്‌ –

{getButton} $text={Download Application Form} $icon={download} $color={#ff005d}

Previous Post Next Post

نموذج الاتصال