പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ്പ് : Norka financial assistance for higher education

പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ്പ് : Norka financial assistance for higher education

NORKA DEPARTMENT OF NRIS TO PROVIDE FINANCIAL ASSISTANCE FOR HIGHER EDUCATION

പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ്പ്

സ്കോളർഷിപ്പ് പദ്ധതി 2023-24

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്കും തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനു ധനസഹായം നൽകുന്ന നോർക്ക റൂട്ട്സ് ഡയറ ക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

NORKA DEPARTMENT OF NRIS TO PROVIDE FINANCIAL ASSISTANCE FOR HIGHER EDUCATION

സംസ്ഥാനത്തിൻറെ സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകിയ പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്കും തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനു ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിനായി പ്രവാസിമലയാളികളായ നോർക്കാ റൂട്ട്സ് ഡയറക്ടർമാരും നോർക്ക വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് പദ്ധതി.

യോഗ്യതകൾ

  1. കുറഞ്ഞത് രണ്ടു വർഷമായി വിദേശത്ത് ജോലി ചെയ്യ്തുവരുന്ന ഇ .സി .ആർ കാറ്റഗറിയിൽ ഉൾപ്പെട്ട പ്രവാസി കേരളീയരുടെ മക്കൾക്കും ,രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്ത് തിരികെ എത്തി കേരളത്തിൽ താമസമാക്കിയവരുടെ (മുൻ പ്രവാസികളുടെ) മക്കൾക്കുമാണ് ഈ പദ്ധതിപ്രകാരമുള്ള സ്കോളർഷിപ്പുകൾ ലഭിക്കുക
  2. മേൽ സൂചിപ്പിച്ച വിഭാഗത്തിൽ തിരികെ നാട്ടിലെത്തിയ പ്രവാസികളുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ അധികരിക്കാൻ പാടില്ല.
  3. ഒരു പ്രവാസിയുടെ രണ്ടു കുട്ടികൾക്ക് വരെ ഈ പദ്ധതിയിൻ കീഴിൽ സ്കോളർഷിപ്പ് നൽകുന്നതാണ് .

സ്കോളർഷിപ്പ് പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ

  • ഈ പദ്ധതിയുടെ അനൂകൂല്യം ലഭിക്കുന്നതിനുള്ള അധികാരപരിധിയിൽപെടുന്നത് പ്രൊഫഷണൽ ബിരുദത്തിനും ബിരുദാനന്തര തലത്തിലും നിർദിഷ്ട കോഴ്സുകളിൽ ആദ്യ വർഷം പഠിക്കുന്ന തെരഞ്ഞെടുക്ക പ്പെടുന്ന അപേക്ഷകരാണ് .തൊഴിൽ മേഖലകളിലുള്ള അപേക്ഷകർ ഈ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നതല്ല.
  • പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യത പരീക്ഷയിൽ (യൂണിവേഴ്സിറ്റി /ബോർഡ് പരീക്ഷയിൽ )ലഭിക്കുന്ന മാർക്കിൻറെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് നൽകുക
  • പഠിക്കുന്ന കോഴ്സിനുവേണ്ട നിശ്ചിത യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവർക്കായിരിക്കും സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അർഹത.
  • കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്കുമായിരിക്കും സ്കോളർഷിപ്പ് നൽകുന്നത്.
  • ഒരാൾക്ക് വിദ്യാഭ്യാസകാലത്ത് ഒരു പ്രാവശ്യം മാത്രമേ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുകയുള്ളൂ.
  • തുല്യമായ മാർക്കോ ഗ്രേഡോ വരികയും അതിൽ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ട സാഹചര്യം വരുകയും ചെയ്യുന്ന പക്ഷം വരുമാനം കുറഞ്ഞയാൾക്കായിരിക്കും മുൻഗണന.വരുമാനവും/ മാർക്ക് / ഗ്രേഡ് തുല്യമായി വരുകയാണെങ്കിൽ ,യോഗ്യത കോഴ്സിന്റെ പ്രധാന വിഷയത്തിൽ ലഭിച്ച മാർക്കിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും മുൻഗണന നിശ്ചയിച്ചിരിക്കുന്നത്.
  • നോർക്ക റൂട്ട്സ് സ്കോളർഷിപ്പ് പദ്ധതിയുടെ മാനദണ്ഡം മെരിറ്റ് മാത്രമായിരിക്കും.
  • തെറ്റായ വിവരങ്ങളോ രേഖകളോ ഹാജരാക്കുന്ന അപേക്ഷകരെ ഈ പദ്ധതിയുടെ അനൂകൂല്യം ലഭിക്കുന്നതിന് പരിഗണിക്കുന്നതല്ല.തെറ്റായ വിവരങ്ങളോ രേഖകളോ ഹാജരാക്കിയാണ് അനൂകൂല്യം കൈപറ്റിയതെന്ന് ബോധ്യപ്പെടുന്നപക്ഷം ടി അപേക്ഷകരിൽ നിന്നും തുക 15 ശതമാനം പലിശ സഹിതം തിരിച്ചടിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.അങ്ങനെയുള്ള അപേക്ഷകരെ ഭാവിയിൽ ഇതുപോലെയുള്ള ധനസഹായം കൈപറ്റുന്നതിൽ നിന്നും മാറ്റി നിർത്തുന്നതാണ്.
  • തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ സേവിങ്ങിസ് ബാങ്ക് അക്കൗണ്ട് മുഖേനയാണ് സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്.
  • ഓരോ കോഴ്‌സിനും 15000 രൂപയായിരിക്കും സ്കോളർഷിപ്പ് തുക

അപേക്ഷയോടൊപ്പം ചേർക്കേണ്ട രേഖകൾ

1 X th സർട്ടിഫിക്കറ്റ് -SSLC/CBSE/ICSE അല്ലെങ്കിൽ തത്തുല്യം

2. മാർക്ക് ലിസ്റ്റ് ഉള്ള XII സർട്ടിഫിക്കറ്റ്

3. CGPA/CGPA(S) കാണിക്കുന്ന ഡിഗ്രി സർട്ടിഫിക്കറ്റും കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റും

4. ഗസറ്റഡ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് - മടങ്ങിയെത്തിയതിന്റെ തെളിവ് NRK

5. കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്
നിലവിലെ സാമ്പത്തിക വർഷം വില്ലേജ് ഓഫീസർ നൽകിയ നിർദ്ദിഷ്ട ഫോർമാറ്റിൽ / തഹസിൽദാർ (തിരിച്ചെത്തിയ NRK).

6. ഡയറക്ടർ/ പ്രിൻസിപ്പൽ നൽകിയ സർട്ടിഫിക്കറ്റ്
ഇൻസ്റ്റിറ്റ്യൂട്ട് മേധാവി (അനുബന്ധം - I)

7. മാതാപിതാക്കളുടെ പ്രഖ്യാപനം (അനുബന്ധം - II)

8. പേര് കാണിക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്
വിദ്യാർത്ഥി, അക്കൗണ്ട് നമ്പർ, IFSC, ഫോട്ടോ

9. വിദ്യാർത്ഥിയുടെ ആധാർ കാർഡിന്റെ പകർപ്പ്

10 പാസ്‌പോർട്ട് കോപ്പി -ഇസിആർ വിഭാഗത്തിന്റെ തെളിവ് (വിദേശത്ത് ജോലി ചെയ്യുന്ന എൻആർകെക്ക് മാത്രം ബാധകം) 11 പാസ്‌പോർട്ട് പകർപ്പ് (ഫോട്ടോ പേജും വിലാസ പേജും)

12 പാസ്‌പോർട്ടിന്റെ ഏറ്റവും പുതിയ സാധുവായ വിസ പേജ് (വിദേശത്ത് ജോലി ചെയ്യുന്ന എൻആർകെക്ക് ബാധകം)

13 വിദ്യാർത്ഥിയുടെ ഫോട്ടോ

07.12.2023 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം


Official Website: https://norkaroots.org/

കൂടുതൽ വിവരങ്ങൾക്ക്: 0471- 2770528 / 2770543 / 2770500,

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Link
Previous Post Next Post

نموذج الاتصال