Prof.Joseph Mundassery Scholership Application - Eligibility, Required Documents, Scholership Amount
ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു
2022-23 അധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടുന്നവർക്കും/ബിരുദ തലത്തിൽ 80% മാർക്കോ /ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുമുളള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‍ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുന്നത്. 2022-23 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടൂ/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർക്ക് 10,000 രൂപയും, ബിരുദ തലത്തിൽ 80% മാർക്കോ/ ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന വിദ്യാർഥികൾക്ക് 15,000 രൂപയുമാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്.
ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ടുലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും. മാനദണ്ഡങ്ങൾക്കനുസൃതമായി
2022-23 സാമ്പത്തിക വർഷം എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ തലങ്ങളിൽ നിന്നും 3505 ന്യൂനപക്ഷ വിദ്യാർഥികളെയും ബിരുദം/ ബിരുദാനന്തര ബിരുദ തലത്തിൽ നിന്നും 810 ന്യൂനപക്ഷ വിദ്യാർഥികളെയുമാണ് തെരഞ്ഞെടുക്കുന്നത്.
SSLC,PLUS TWO പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്കും ബിരുദ തലങ്ങളിൽ 80%വും ബിരുദാനന്തര ബിരുദ തലങ്ങളിൽ 75% വും മാർക്ക് നേടിയ വിദ്യാർഥികളെയുമാണ് തെരഞ്ഞെടുക്കുന്നത്.
- SSLC,+2 തലത്തിൽ 10000 രൂപയാണ് സ്കോളർഷിപ്പ് തുക.
- ഡിഗ്രി, പിജി തലങ്ങളിൽ ഉന്നത വിജയം നേടിയവർക്ക് 15000 രൂപയാണ് സ്കോളർഷിപ്പ്.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളാണ് അപേക്ഷിക്കേണ്ടത്.
BPL വിഭാഗത്തിന് മുൻഗണന ഉണ്ടായിരിക്കുന്നതാണ് .
BPL വിഭാഗത്തിൻറെ അഭാവത്തിൽ എട്ടു ലക്ഷത്തിനു താഴെ വരുമാനമുള്ള APL വിഭാഗത്തെയും പരിഗണിക്കും.
സ്കോളർഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും.
അപേക്ഷകർക്ക് സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 18 -12 -2023
Required Documents for Joseph mundassery Scholership
- SSLC certificate
- Income certificate
- Bank passbook
- Ration card
- Mark list (plus two/UG/ PG).
- Aadhar card
- Photo
- Signature
- Birth certificate
Official Website: http://minoritywelfare.kerala.gov.in/ - https://scholarship.minoritywelfare.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: Prof.Joseph Mundassery Scholarship Award Instructions
ഫോൺ: 0471 2300524, 0471-2300523, 0471-2302090
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Link