UG and PG students can apply for Egrantz Scholership

UG and PG students can apply for Egrantz Scholership

 UG and PG students can apply for Egrantz Scholership

ഒ.ഇ.സി./ഒ.ബി.സി പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി

ബിരുദ, ബിരുദാനന്തരകാർക്ക് വിദ്യാഭ്യാസ ആനുകൂല്യം അപേക്ഷിക്കാം

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്ന ഒ.ഇ.സി./ഒ.ബി.സി.(എച്ച്) വിഭാഗങ്ങൾക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന പദ്ധതിക്ക്.
UG and PG students can apply for Egrantz Scholership

സംസ്ഥാനത്തെ ഒ.ഇ.സി./ഒ.ബി.സി.(എച്ച്) വിഭാഗങ്ങളിൽ ഉൾപ്പെട്ടതും സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന തിരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പഠിക്കുന്നതുമായ വിദ്യാർത്ഥികളിൽ നിന്നും ഒ.ഇ.സി പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിക്കായി അപേക്ഷ  www.egrantz.kerala.gov.in എന്ന വെബ്പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

2024-25 അദ്ധ്യയന വർഷം മുതൽ അഡ്മിഷൻ ലഭിച്ച് 2 മാസത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ അപേക്ഷ സമർപ്പിക്കാൻ കാലതാമസം നേരിടുന്നുവെങ്കിലോ. സമർപ്പിച്ച അപേക്ഷ റിവേർട്ട് ചെയ്യപ്പെടുകയാണെങ്കിലോ അഡ്മിഷൻ ലഭ്യമായ തീയതി മുതൽ പരമാവധി 6 മാസത്തിനകം അപേക്ഷ ലഭ്യമാക്കേണ്ടതാണ്. അല്ലാത്ത പക്ഷം പ്രസ്തുത അപേക്ഷ നിരസിക്കുന്നതാണ്. 

2023-24 അദ്ധ്യയന വർഷത്തെ അപേക്ഷാ സമർപ്പണം 2023 ഡിസംബർ 15 നകം പൂർത്തിയാക്കേണ്ടതാണ്. അവസാന തീയതി യാതൊരു കാരണവശാലും ദീർഘിപ്പിക്കുന്നതല്ല.

സംസ്ഥാനത്തിന്  പുറത്തെ ദേശീയ പ്രാധാന്യമുള്ള/ ഐ ഐ ടി, ഐ ഐ എം, ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെറിറ്റ്/ റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ഒ ഇ സി, ഒ ബി സി (എച്ച്) വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് www.egrantz.kerala.gov.in മുഖേന ഡിസംബര്‍ 15നകം അപേക്ഷിക്കാം. വിവരങ്ങൾക്ക് www.bcdd.kerala.gov.in ,  ഫോണ്‍: 0491 2505663. എന്ന വെബ്സൈറ്റിലെ CANDIDATE LOGIN-ൽ ലഭ്യമാകു ന്നതുമാണ്.



Official Website: https://www.egrantz.kerala.gov.in/

കൂടുതൽ വിവരങ്ങൾക്ക്: OEC Post-Matric Education Benefit Schem

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Link
Previous Post Next Post

نموذج الاتصال