Aadhaar Card Free Renewal Date extented

Aadhaar Card Free Renewal Date extented

 Aadhaar Card Free Renewal Date extented

ആധാർ കാർഡ് സൗജന്യ പുതുക്കൽ

ആധാർ വിവരങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി 2023 ഡിസംബർ 14 വരെ. ഇനിയും നടപടി പൂർത്തീകരിക്കാത്ത നിരവധി ആളുകളുണ്ട്.

ആധാർ കാർഡ് (Aadhaar Card) വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI).

10 വർഷം മുമ്പ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും യാതൊരുവിധ പുതുക്കലും നടത്താത്തവർക്ക് ഓൺലൈനായി സൗജന്യമായി പുതുക്കാൻ അവസരം. തിരിച്ചറിയൽ-മേൽവിലാസ രേഖകൾ myaadhaar.uidai.gov.in വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ.

Aadhaar Card Free Renewal Date extented

ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകണം. ഇതുവരെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകാതിരുന്നവർക്കും നിലവിലുള്ള ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ മാറ്റം വന്നവർക്കും ആധാർ കേന്ദ്രങ്ങൾ വഴി അപ്‌ഡേറ്റ് ചെയ്യാം.

നവ ജാതശിശുക്കൾക്കും ആധാർ എൻറോൾ ചെയ്യണം. 5 വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റിന് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. എൻറോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാറും മതി. കുട്ടികളുടെ ബയോമെട്രിക്‌സ് 5 വയസിലും 15 വയസിലും നിർബന്ധമായും പുതുക്കണം. 

5-ാം വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഏഴു വയസിനുള്ളിലും 15 വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ 17 വയസിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കൂ. അല്ലാത്തപക്ഷം നിർബന്ധിത ബയോമെട്രിക് പുതുക്കലിന് 100 രൂപ ഫീസ് നൽകണം. ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം ₹ 50 നൽകി ചെയ്യാം. അപേക്ഷകർ https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് വഴി ലോഗിൻ ചെയ്തതിന് ശേഷം 'Document Update' എന്ന ലിങ്ക് ഉപയോഗിച്ചാണ് അപ്ഡേറ്റ് ചെയ്യേണ്ടത്.


ആധാർ കാർഡ് പുതുക്കുന്നതിന് ഉപയോഗിക്കാവുന്ന രേഖകൾ

Aadhaar Card Free Renewal Date extented

FAQ (Frequently Asked Questions)

1. എന്താണ് ആധാർ ഡോക്യുമെന്റ് അപ്ഡേറ്റ് അഥവാ 10 വർഷം കഴിഞ്ഞ ആധാർ പുതുക്കൽ? 

Ans: ആധാർ ഉപയോഗിച്ചുള്ള  തട്ടിപ്പുകൾ തടയാൻ ആധാർ (എൻറോൾമെന്റ് ആൻഡ് അപ്‌ഡേറ്റ്) റെഗുലേഷൻസ് ആക്ട് 2016 അനുസരിച്ച്, ആധാറിനുള്ള എൻറോൾമെന്റ് തീയതി മുതൽ ഓരോ 10 വർഷം കൂടുമ്പോഴും ആധാർ നമ്പർ ഉടമകൾക്ക് ഐഡന്റിറ്റി പ്രൂഫ് (POI), മേൽവിലാസ രേഖകൾ (PoA) എന്നിവ സമർപ്പിച്ചുകൊണ്ട് ആധാറിൽ ഒരു തവണയെങ്കിലും അവരുടെ അനുബന്ധ രേഖകൾ അപ്‌ഡേറ്റ് ചെയ്യണം.  ആധാർ ഡാറ്റാബേസിൽ അവരുടെ വിവരങ്ങളുടെ തുടർച്ചയായ കൃത്യത ഉറപ്പാക്കുന്നതിനുള്ള വ്യക്തിഗതവും,  വിലാസത്തിന്റെതുമായ  വിശദാംശങ്ങളുടെ തെളിവ് ആണ് ( POI/POA) രേഖകൾ. 

2 ഡോക്യുമെന്റ് അപ്ഡേറ്റിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്? 

Ans: വ്യക്തികൾ നിരവധി സർക്കാർ സേവനങ്ങൾ ലഭിക്കുന്നതിന് ഇപ്പോൾ ആധാർ ഉപയോഗിക്കുന്നു.  ഈ സേവനങ്ങൾ ലഭിക്കുന്നതിന്, ആധാർ ഡാറ്റാബേസിലെ താമസക്കാരുടെ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനായി അവർ ഏറ്റവും പുതിയതും പുതുക്കിയതുമായ വിശദാംശങ്ങൾ സഹിതം ആധാർ സമർപ്പിക്കേണ്ടതുണ്ട്. 

3. ആരൊക്കെയാണ് ആധാർ രേഖകൾ പുതുക്കേണ്ടത്? 

Ans: ആധാർ (എൻറോൾമെന്റ് ആൻഡ് അപ്‌ഡേറ്റ്) റെഗുലേഷൻസ് 2016 അനുസരിച്ച്, ആധാറിനുള്ള എൻറോൾമെന്റ് തീയതി മുതൽ ഓരോ 10 വർഷം കൂടുമ്പോഴും ആധാർ നമ്പർ ഉടമകൾക്ക് ഐഡന്റിറ്റി പ്രൂഫ് (POI) സമർപ്പിച്ചുകൊണ്ട് ആധാറിൽ ഒരു തവണയെങ്കിലും അവരുടെ അനുബന്ധ രേഖകൾ അപ്‌ഡേറ്റ് ചെയ്യാം.  ആധാർ ഡാറ്റാബേസിൽ അവരുടെ വിവരങ്ങളുടെ തുടർച്ചയായ കൃത്യത ഉറപ്പാക്കുന്നതിന്, വിലാസത്തിന്റെ തെളിവ് (POA) രേഖകൾ. എന്നിരുന്നാലും, ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഈ സേവനം പ്രയോജനപ്പെടുത്താം. നിലവിൽ ഉള്ള  വിശദാംശങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ, ഡോക്യുമെന്റ് അപ്‌ഡേറ്റ് സേവനത്തിന് പകരം  നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം ബാധകമായ നിരക്കുകൾ സഹിതം നിലവിലുള്ള ഡെമോഗ്രാഫിക് അപ്‌ഡേറ്റ് ഫീച്ചർ ചെയ്യേണ്ടതാണ്. 

4 ആധാർ രേഖകൾ പുതുക്കൽ എത്ര ദിവസത്തിനുള്ളിൽ ചെയ്യണം? 

Ans: നിലവിൽ ഗവ: സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ല, എന്നിരുന്നാലും  ആധാറിലെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ), അഡ്രസ് പ്രൂഫ് (പിഒഎ)  കഴിയുന്നത്രയും  വേഗം അപ്ഡേറ്റ് ചെയ്യുക. 

5. NRI ആധാർ ഡോകുമെന്റ് അപ്ഡേഷൻ നടത്തേണ്ടതുണ്ടോ ? 

Ans: അവർ ഇന്ത്യയിലെത്തുന്ന മുറയ്ക്ക് ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യേണ്ടതാണ് 

6. ആധാർ ഡോക്യുമെന്റ് അപ്ഡേറ്റിന് ഉപയോഗിക്കുന്ന രേഖകൾ എങ്ങനെയുള്ളവ ആയിരിക്കണം? 

Ans: നിലവിലുള്ള ആധാറിലെ വിവരങ്ങളും വിശദാംശങ്ങളായി അപ്‌ലോഡ് ചെയ്യേണ്ട POI/POA ഡോക്യുമെന്റുകളിലെ  വിശദാംശ വിവരങ്ങളും കൃത്യമായി പൊരുത്തപ്പെടേണ്ടതാണ്. 

7. ആധാർ 10 വർഷ രേഖകൾ പുതുക്കലിന് ശേഷം പുതിയ ആധാർ കാർഡ് ലഭിക്കുമോ ? 

Ans: പുതിയ ആധാർ കാർഡ് ലഭിക്കുക ഇല്ല,  ഡോക്യുമെന്റ് അപ്‌ഡേറ്റിന് ശേഷവും നിങ്ങളുടെ ആധാർ നമ്പർ , ആധാർ കാർഡ്  എന്നിവ എപ്പോഴും അതേപടി നിലനിൽക്കും. 

8. 10 വർഷം കഴിഞ്ഞ ആധാർ  പുതുക്കലിനായി പൊതുജനങ്ങൾ എന്താണ് ചെയ്യേണ്ടത് ? 

Ans: ആധാർ സേവനം നൽകുന്ന നിങ്ങളുടെ തൊട്ടടുത്ത ഓൺലൈൻ സേവന കേന്ദ്രങ്ങളെ സമീപിക്കുക. 

9. ആധാറിൽ മൊബൈൽ നമ്പർ ചേർക്കേണ്ടതുണ്ടോ? 

Ans: ആധാർ ഒരു  ഡിജിറ്റൽ ഐഡന്റിറ്റിയായി ഉപയോഗിക്കുന്നതിനും വിവിധ ആധാർ സംബന്ധമായ സേവനങ്ങൾക്ക് OTP ലഭ്യമാക്കുന്നതിനും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നിർബന്ധമാണ്.



Official Website: https://myaadhaar.uidai.gov.in

AADHAAR RENEWAL: LINK

AADHAAR RENEWAL MALAYALAM VIDEO: HOW TO UPDATE AADHAR DOCUMENT
Previous Post Next Post

نموذج الاتصال