ITC/ ITI Fee-Reimbursement Scheme Malayalam
ഫീസ്-റീ ഇംബേഴ്‌സ്മെന്റ് സ്കീം - ITC/ ITI Fee Re-imbursement (ITCF)
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള ഫീസ്-റീ ഇംബേഴ്സ്മെന്റ് സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു
സർക്കാർ അംഗീകൃത സ്വകാര്യ ഐ.ടി.ഐ-കളിൽ ഒന്ന്/രണ്ട് വർഷത്തെ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി ഫീസ് - റീ ഇംബേഴ്സ്മെന്റ് സ്‌കോളർഷിപ്പ് നൽകുന്നതിലേക്കായി കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ ക്രിസ്ത്യൻ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്, ഒരു വർഷത്തെ / രണ്ടു വർഷത്തെ കോഴ്‌സിന് പ്രതിവർഷം 10,000 രൂപയാണ് സ്കോളർഷിപ്പ് തുക നല്കുന്നത്. രണ്ടാം വർഷക്കാർക്കും പുതുതായി അപേക്ഷ നൽകാം. ബിപിഎൽ വിഭാഗക്കാർക്ക് മുൻഗണന. ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. 10 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളെയും സ്‌കോളർഷിപ്പിന് പരിഗണിക്കും. ന്യൂനപക്ഷ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപതികമായിട്ടാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. https://minoritywelfare.kerala.gov.in/ വെബ്സൈറ്റിൽ ഓൺലൈനായി ഡിസംബർ 16 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2300524, 2302090.
അപേക്ഷിക്കേണ്ട രീതി:
1. ITC/ ITI Fee Re-imbursement(ITCF) Scholarship - എന്ന ലിങ്ക് സ്കോളര്‍ഷിപ്പ് മെന്യൂ ലിങ്ക് മുഖേന - ITC ee Re-imbursement Scholarship (ITCF) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യക.
2. Apply online - ല്‍ Button - ല്‍ ക്ലീക്ക് ചെയ്യുക.
3. സ്കോളര്‍ഷിപ്പിനായി മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ വച്ച് Candidate Login ചെയ്യുക.
4. Registration form - ല്‍ തന്നിരിക്കുന്ന Examination details (register no/roll number -ല്‍ പത്താം ക്ലാസിലെ രജിസ്റ്റര്‍ നമ്പര്‍ നല്‍ക്ക), personal details, Scholarship ലട തുടങ്ങിയ tab - കളില്‍ വരുന്ന ഫീല്‍ഡുകള്‍ step by step ആയി Entry ചെയ്യുക
5. Upload detalls -ല്‍ (Photo, Signature, 550 Certificate, Income Certificate, Ration Card Copy) എന്നിവ 100 3 - ല്‍ താഴെയാക്കി upload ചെയ്യക.
6. സ്നോളര്‍ഷിപ്പിനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം View/ Print Application ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ ഫോമിന്റെ പ്രിന്റ് എടുക്കുക.
7. രജിസ്ടേഷന്‍ ഫോമിന്റെ പ്രിന്റ് ഓട്ട് ചുവടെ പറയുന്ന രേഖകള്‍ സഹിതം വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം.
അപേക്ഷകര്‍ ഹാജരാക്കേണ്ട രേഖകള്‍ :
1. അപേക്ഷകരുടെ രജിസ്നേഷന്‍ പ്രിന്റൌൌട്ട്.
2, എസ്.എസ്.എല്‍.സി. /+2/ വി.എച്ച്.എസ്.ഇ തുടങ്ങിയവയുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്.
3. ഐ.ടി.ഐ. കളില്‍ പഠിക്കുന്നുവെന്ന് സാക്ഷ്യപ്പടുത്തുന്ന രേഖകള്‍ (അഡ്മിഷന്‍ കാര്‍ഡ്, ട്യൂഷന്‍ ഫീസ് ഒടടക്കിയതിന്റെ രസീത്, ഐ.ഡി.കാര്‍ഡ് തുടങ്ങിയവ)
4. അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകര്‍പ്പ് (പേര്, അക്കാണ്ട് നമ്പര്‍, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം;.
5. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ എന്‍.പി.ആര്‍ കാര്‍ഡിന്റെ പകര്‍പ്പ്.
6. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്.
7. കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അല്ലെങ്കില്‍ മൈനോരിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്.
8. വരുമാന സര്‍ട്ടിഫിക്കറ്റ് (അസ്സറല്‍)വില്ലേജ് ഓഫീസില്‍ നിന്ന്
9. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
10. മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്/മാര്‍ക്ക് ലിസ്റ്റ് ലഭിച്ചിട്ടില്ലെങ്കില്‍ സാക്ഷ്യപത്രം സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2024 ഡിസംബർ 16
Official Website : https://minoritywelfare.kerala.gov.in/
കൂടുതൽ വിവരങ്ങൾക്ക് : ITC/ ITI FEE Re-Imbursement Details
ഫോൺ : 0471 2300524, 0471-2302090.
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : Apply ITC/ ITI Fee Re-imbursement(ITCF) Scholarship