Pradhan Mantri Fasal Bima Yojana (Pmfby) Insurance
പ്രധാനമന്ത്രി ഫസൽ ബീമ യോജന (PMFBY)
കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ Rabi II 2024-25 അംഗമാകാം
വിളനാശമുണ്ടായാൽ കർഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി : 2024 ഡിസംബർ 31
കാലാവസ്ഥധിഷ്ഠിത പദ്ധതിയിൽ തെങ്ങ്, കാപ്പി,റബ്ബർ,നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം,ഗ്രാമ്പൂ, ഇഞ്ചി,മാവ്, പൈനാപ്പിൾ, കശുമാവ്,മരച്ചീനി,കിഴങ്ങുവർഗ്ഗങ്ങൾ(ചേമ്പ്, ചേന, കാച്ചിൽ, ചെറു കിഴങ്ങ്, മധുരക്കിഴങ്ങ്) പയർവർഗ്ഗങ്ങൾ(ഉഴുന്ന്,പയർ,ചെറുപയർ,ഗ്രീൻപീസ്,സോയാബീൻ) പച്ചക്കറിവിളകൾ (പടവലം,പാവൽ, വള്ളി പയർ, കുമ്പളം, മത്തൻ, വെള്ളരി,വെണ്ട, പച്ചമുളക്) എന്നീ വിളകൾക്കും പരിരക്ഷ ലഭിക്കും.
പ്രധാനമന്ത്രി ഫസൽ ബീമ യോജന 2016 ഫെബ്രുവരി 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചു. പ്രകൃതിക്ഷോഭം, കീടങ്ങൾ, രോഗങ്ങൾ എന്നിവ മൂലം കൃഷിനാശം സംഭവിക്കുന്ന കർഷകരെ സഹായിക്കുന്നതിന് സാമ്പത്തിക സഹായം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
നെല്ല്, വാഴ, കമുക്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്പൂ, തെങ്ങ്, ഇഞ്ചി, മാവ്, പൈനാപ്പിൾ, കശുമാവ്, റബ്ബർ, എള്ള്, മരച്ചീനി, തേയില, കിഴങ്ങ് വർഗ്ഗങ്ങൾ (ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്) പയർ വർഗ്ഗങ്ങൾ( ഉഴുന്ന്, പയർ, ചെറുപയർ,ഗ്രീൻപീസ്, സോയാബീൻ, പച്ചക്കറികൾ (പടവലം, വള്ളിപയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്)തുടങ്ങിയവയ്ക്ക് കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനത്തിന് നഷ്ടപരിഹാരം നൽകുന്നതാണ്പദ്ധതി.
പിഎംഎഫ്ബിവൈ ഒരു രാജ്യം-ഒരു സ്കീം തീമിന് അനുസൃതമാണ്. ഇത് നിലവിലുള്ള രണ്ട് പദ്ധതികൾക്ക് പകരമായി - ദേശീയ കൃഷിഇൻഷുറൻസ് പദ്ധതിയും പരിഷ്കരിച്ച ദേശീയ കാർഷിക ഇൻഷുറൻസ് പദ്ധതിയും. പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതിയെക്കുറിച്ചുള്ള വിശദമായ ഗൈഡ് ഇവിടെ ലഭിക്കും. സ്കീം സ്ഥിരപ്പെടുത്തുന്നത് ഉറപ്പാക്കുന്നുവരുമാനം കർഷകരുടെ അതിനാൽ കൃഷിയിൽ തുടർച്ചയുണ്ട്. കൂടാതെ, നൂതനവും സമകാലികവുമായ കാർഷിക രീതികൾ സ്വീകരിക്കാൻ ഇത് കർഷകരെ പ്രോത്സാഹിപ്പിക്കുന്നു
കാലാവസ്ഥധിഷ്ഠിത പദ്ധതിയിൽ നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം,ഗ്രാമ്പൂ, തെങ്ങ്, ഇഞ്ചി,മാവ്, പൈനാപ്പിൾ, കശുമാവ്, റബ്ബർ,എള്ള്,മരച്ചീനി,തേയില,കിഴങ്ങുവർഗ്ഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, നന കിഴങ്, മധുരക്കിഴങ്ങ്) പയർവർഗ്ഗങ്ങൾ(ഉഴുന്ന്, പയർ,ചെറുപയർ,ഗ്രീൻപീസ്,സോയാബീൻ) പച്ചക്കറിവിളകൾ (പടവലം,പാവൽ, വള്ളി പയർ, കുമ്പളം, മത്തൻ, വെള്ളരി,വെണ്ട, പച്ചമുളക്) എന്നീ വിളകൾക്കും പരിരക്ഷ ലഭിക്കും.
നഷ്ടപരിഹാരം എങ്ങനെ?
കാലാവസ്ഥധിഷ്ഠിത വിള ഇൻഷുറൻസിൽ വെള്ളപൊക്കം, മണ്ണിടിച്ചിൽ, ശക്തമായ കാറ്റ് (വാഴ, ജാതി, കവുങ്ങ്, കുരുമുളക്, കൊക്കോ, തെങ്ങ്, റബ്ബർ കശുമാവ് ), കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങൾക്ക് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്.വിളയുടെ പ്രായത്തെ അടിസ്ഥാനമാക്കി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്‌പെക്ഷൻ റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാരം നിർണയിക്കുന്നു. നഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കേണ്ടതാണ്
(Toll Free No : 1800-425-7064).
കൂടാതെ കാലാവസ്ഥയുടെ ഡാറ്റ അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരവും കർഷകർക്ക് ലഭ്യമാണ്. അതിനായി ഓരോ വിജ്ഞാപിത പ്രദേശത്തിനും, നിശ്ചിത സൂചനാ കാലാവസ്ഥനിലയം സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്.
എങ്ങനെ റജിസ്റ്റർ ചെയ്യും?
https://pmfby.gov.in/ എന്ന വെബ്സൈറ്റിലൂടെ കർഷകർക്ക് ഓൺലൈൻ ആയി റജിസ്റ്റർ ചെയ്യാം. സി.എസ്.സി ഡിജിറ്റൽ സേവകേന്ദ്രം, ഇൻഷുറൻസ് ഏജൻസി എന്നിവ വഴിയും റജിസ്റ്റർ ചെയ്യാം. വിജ്ഞാപിത വിളകൾക്ക് വായ്പ എടുത്ത കർഷകരാണെങ്കിൽ അവരെ അതതു ബാങ്കുകൾക്കും പദ്ധതിയിൽ ചേർക്കാം. അപേക്ഷ പൂരിപ്പിച്ച ശേഷം
നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകർപ്പ്, നികുതി രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്സ്‌ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം.
പ്രീമിയം എത്ര രൂപ?
വിളയുടെ പ്രീമിയം തുകയും ഇൻഷുറൻസ് തുകയും താഴെ ചേർക്കുന്നു.
നെല്ല്
കർഷകപ്രീമിയം---- * *1600/-(ഹെക്ടർ )
* 6.4/-(സെന്റ്)
ഇൻഷുറൻസ് തുക---- *80000/-(ഹെക്ടർ )
വാഴ
കർഷകപ്രീമിയം ---- *8750/-(ഹെക്ടർ)
* 35/-(സെന്റ് )
ഇൻഷുറൻസ് തുക----- *175000/-(ഹെക്ടർ)
കുരുമുളക്
കർഷകപ്രീമിയം -----
*2500/-(ഹെക്ടർ )
* 10/-(സെന്റ് )
ഇൻഷുറൻസ് തുക----
*50000/-(ഹെക്ടർ )
കവുങ്ങ്
കർഷകപ്രീമിയം----- *5000/- (ഹെക്ടർ )
* 20/-(സെന്റ് )
ഇൻഷുറൻസ് തുക----
*100000/-(ഹെക്ടർ )
മഞ്ഞൾ
കർഷകപ്രീമിയം---- *3000/-(ഹെക്ടർ)
* 12/-(സെന്റ് )
ഇൻഷുറൻസ് തുക ----- *60000/-(ഹെക്ടർ)
ജാതി
കർഷകപ്രീമിയം---- *2750/-(ഹെക്ടർ)
* 11/-(സെന്റ്)
ഇൻഷുറൻസ് തുക-----
*55000/-( ഹെക്ടർ)
കൊക്കോ
കർഷകപ്രീമിയം-----
*3000/-(ഹെക്ടർ)
*12/-(സെന്റ്)
ഇൻഷുറൻസ് തുക ------
*60000/-(ഹെക്ടർ)
പച്ചക്കറിവിളകൾ (പടവലം, പാവൽ, വള്ളിപയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്)
കർഷകപ്രീമിയം----- *2000/-(ഹെക്ടർ)
*8/-(സെന്റ്)
ഇൻഷുറൻസ് തുക----- *40000/-(ഹെക്ടർ)
വെറ്റില
കർഷകപ്രീമിയം ---- *5000/-(ഹെക്ടർ)
* 20/-(സെന്റ് )
ഇൻഷുറൻസ് തുക----- *100000/-(ഹെക്ടർ)
കിഴങ്ങുവർഗ്ഗങ്ങൾ(ചേമ്പ്, ചേന, കാച്ചിൽ, നന കിഴങ്, മധുരക്കിഴങ്ങ്)
കർഷകപ്രീമിയം ---- *2000/-(ഹെക്ടർ)
* 8/-(സെന്റ് )
ഇൻഷുറൻസ് തുക----- *40000/-(ഹെക്ടർ)
പയർവർഗ്ഗങ്ങൾ(ഉഴുന്ന്,പയർ,ചെറുപയർ,ഗ്രീൻപീസ്,സോയാബീൻ)
കർഷകപ്രീമിയം ---- *800/-(ഹെക്ടർ)
* 3/-(സെന്റ് )
ഇൻഷുറൻസ് തുക----- *40000/-(ഹെക്ടർ)
ഏലം
കർഷകപ്രീമിയം ---- *2250/-(ഹെക്ടർ)
* 9/-(സെന്റ് )
ഇൻഷുറൻസ് തുക----- *45000/-(ഹെക്ടർ)
കശുമാവ്
കർഷകപ്രീമിയം ---- *3000/-(ഹെക്ടർ)
* 12/-(സെന്റ് )
ഇൻഷുറൻസ് തുക----- *60000/-(ഹെക്ടർ)
മാവ്
കർഷകപ്രീമിയം ---- *7500/-(ഹെക്ടർ)
* 30/-(സെന്റ് )
ഇൻഷുറൻസ് തുക----- *150000/-(ഹെക്ടർ)
ഗ്രാമ്പൂ
കർഷകപ്രീമിയം ---- *2750/-(ഹെക്ടർ)
* 11/-(സെന്റ് )
ഇൻഷുറൻസ് തുക----- *55000/-(ഹെക്ടർ)
തെങ്ങ്
കർഷകപ്രീമിയം ---- *5000/-(ഹെക്ടർ)
* 20/-(സെന്റ് )
ഇൻഷുറൻസ് തുക----- *100000/-(ഹെക്ടർ)
ഇഞ്ചി
കർഷകപ്രീമിയം ---- *5000/-(ഹെക്ടർ)
* 20/-(സെന്റ് )
ഇൻഷുറൻസ് തുക----- *100000/-(ഹെക്ടർ)
പൈനാപ്പിൾ
കർഷകപ്രീമിയം ---- *3000/-(ഹെക്ടർ)
* 12/-(സെന്റ് )
ഇൻഷുറൻസ് തുക----- *60000/-(ഹെക്ടർ)
റബർ
കർഷകപ്രീമിയം ---- *5000/-(ഹെക്ടർ)
* 20/-(സെന്റ് )
ഇൻഷുറൻസ് തുക----- *100000/-(ഹെക്ടർ)
എള്ള്
കർഷകപ്രീമിയം ---- *2000/-(ഹെക്ടർ)
* 8/-(സെന്റ് )
ഇൻഷുറൻസ് തുക----- *40000/-(ഹെക്ടർ)
മരച്ചീനി
കർഷകപ്രീമിയം ---- *6250/-(ഹെക്ടർ)
* 25/-(സെന്റ് )
ഇൻഷുറൻസ് തുക----- *125000/-(ഹെക്ടർ)
തേയില
കർഷകപ്രീമിയം ---- *2250/-(ഹെക്ടർ)
* 9/-(സെന്റ് )
ഇൻഷുറൻസ് തുക----- *45000/-(ഹെക്ടർ)
Official Website : https://pmfby.gov.in/
കൂടുതൽ വിവരങ്ങൾക്ക് : Pradhan Mantri Fasal Bima Yojana (PMFBY) Malayalam PDF
Pradhan Mantri Fasal Bima Yojana (PMFBY) Revampedoperational Guidelines
Pradhan Mantri Fasal Bima Yojana - Crop Insurance Website Tutorials