Ayushman Bharat Insurance Card For Senior Citizens

Razi

Razi

|

 Ayushman Bharat Insurance Card For Senior Citizens

ആയുഷ്മാൻ ഭാരത്: മുതിർന്നവർക്ക് ( 70+ Age) സൗജന്യ ചികിത്സ; ഇൻഷുറൻസ് പദ്ധതി

70 വയസ്സിനു മുകളിലുള്ളവർക്കുള്ള ‘ആയുഷ്മാൻ ഭാരത്’ ഇൻഷുറൻസ് പദ്ധതി  ലോകത്ത് ഏറ്റവുമധികം ആളുകൾ ഉൾപ്പെടുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായി മാറുമെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ പറഞ്ഞു. മുതിർന്ന പൗരർക്കു പ്രത്യേകം കാർഡ് ലഭ്യമാക്കും.

Ayushman Bharat Insurance Card For Senior Citizens

കേരളത്തിൽ നിലവിൽ ലഭിക്കുന്ന കാർഡുകൾ ഹോസ്പിറ്റലിൽ സീകരിക്കുന്നില്ല! 
കേരള ഹെൽത് ഡിപ്പാർട്മെന്റ് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വന്നതിന് ശേഷം കാർഡ് എടുത്താൽ മതി എന്നാണ് നിലവിൽ ഹെൽത് ഡിപ്പാർട്മെന്റ് നിർദ്ദേശം.
പ്രത്യേക നോട്ടിഫിക്കേഷൻ ലഭിക്കാത്ത ഈ സാഹചര്യത്തിൽ ഇപ്പോൾ കാർഡ് എടുക്കേണ്ടതില്ല.
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വരുന്നത് വരെ കാത്തിരിക്കാം….

  • ആയുഷ്‌മാൻ ഭാരത് 70 വയസു കഴിഞ്ഞവർക്ക് :
  •  നിലവിൽ കേരളത്തിൽ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഒന്നും വന്നിട്ടില്ല (സൈറ്റ് ഓപ്പൺ ആയിട്ടുണ്ട്)
  • ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വന്നതിനുശേഷം പൂർണ്ണമായ വിവരങ്ങൾ അറിയിക്കുന്നതാണ്.
  • ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വരുന്നതു വരെ കാത്തിരിക്കാം

പദ്ധതിയിൽ പ്രതിവർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ആനുകൂല്യമാണു ലഭ്യമാകുന്നത്. ഒരു കുടുംബത്തിൽ ഒന്നിലേറെ മുതിർന്ന പൗരരുണ്ടെങ്കിൽ ഈ ആനുകൂല്യം അവർക്കിടയിൽ‌ പങ്കുവയ്ക്കും. കുടുംബത്തിലെ മറ്റുള്ളവർക്ക് ഇതു ലഭിക്കില്ല. മുതിർന്ന പൗരന്മാർക്കുള്ള ആയുഷ്മാൻ ഭാരത് പരിരക്ഷയ്ക്കു കുടുംബത്തിന്റെ വരുമാനപരിധി ബാധകമായിരിക്കില്ല.

നിലവിൽ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായ കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ അധിക പരിരക്ഷയും ലഭിക്കും. പുതിയതായി പദ്ധതിയുടെ ഭാഗമാകുന്നവർക്ക് പിഎം–ജെഎവൈ കാർഡ് ലഭ്യമാക്കും. സിജിഎച്ച്എസ്, എക്സ്–സർവീസ്മെൻ പങ്കാളിത്ത ആരോഗ്യപദ്ധതി അടക്കമുള്ള കേന്ദ്ര–സംസ്ഥാന പദ്ധതികളിൽ നിലവിൽ ആനുകൂല്യം നിലവിൽ ലഭിക്കുന്നവർക്ക് അതു തുടരുകയോ, അല്ലെങ്കിൽ ആയുഷ്മാൻ ഭാരതിൽ ചേരുകയോ ചെയ്യാം. 

സ്വകാര്യ ഇൻഷുറൻസുള്ളവർക്കും ഇഎസ്ഐ സ്കീമിന്റെ ഭാഗമായവർക്കും അധിക പരിരക്ഷയായി ‘ആയുഷ്മാൻ ഭാരത്’ കവറേജ് ലഭിക്കും. 6 കോടിയോളം മുതിർന്ന പൗരരുള്ള 4.5 കോടി കുടുംബങ്ങൾക്കു പദ്ധതി ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

കേരളത്തിൽ നോട്ടിഫിക്കേഷൻ വന്നു കഴിഞ്ഞാൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.

Leave a Comment