കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാലുവർഷത്തെ ബിരുദാനന്തര പ്രോഗ്രാം (FYUGP 2025)
Calicut University Admission – 2025-26 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 09.06.2025 ന് വൈകിട്ട് 5 മണി വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷാഫീസ് : എസ്.സി/എസ്.ടി 205 രൂപ, മറ്റുള്ളവർ 495/- രൂപ. വെബ് : https://admission.uoc.ac.in നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന മുഴുവൻ അപേക്ഷകരും അഡ്മിഷൻ വിഭാഗത്തിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ റെഗുലേഷൻ (CUFYUGP REGULATIONS-2024) ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനു മുൻപേ വായിച്ചു മനസ്സിലാക്കേണ്ടതാണ്.

ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് CUFYUG-REGULATIONS-2024 ലെ വ്യവസ്ഥകൾക്ക് വിധേയമായി മൂന്ന് ഓപ്ഷനുകളിൽ പഠനം പൂർത്തീകരിക്കാം.
(എ) 3 വർഷത്തെ യുജി ബിരുദം, (ബി) 4 വർഷത്തെ യുജി ബിരുദം (ഓണേഴ്സ്) (സി) 4 വർഷത്തെ യുജി ബിരുദം (ഓണേഴ്സ് വിത്ത് റീസേർച്ച്)
പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (ജനറല്‍, മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്പോര്‍ട്ട്സ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണ വിഭാഗക്കാർ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
മാനേജ്മെന്റ്, EMVIBSMY എന്നീ ക്വോട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളുമായി നേരിട്ട് ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അലോട്ട്മെന്റ്, അഡ്ധിഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ അതത് സമയത്ത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും https://admission.uoc.ac.in പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ നിര്‍ദേശങ്ങള്‍, സര്‍വ്വകലാശാല വാര്‍ത്തകള്‍ എന്നിവ ശ്രദ്ധിക്കേണ്ടതാണ്. അലോട്ട്മെന്റ്/അഡ്യിഷന്‍ എന്നിവയുമായി ബന്ധപ്പെട്ട വ്ൃക്തിഗത അറിയിപ്പുകള്‍ സര്‍വ്വകലാശാല നല്‍കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ജൂൺ 9
Official Website: https://admission.uoc.ac.in
കൂടുതൽ വിവരങ്ങൾക്ക്: Calicut University Four Year Under Graduate Programme (FYUGP)
ഫോൺ : 0494 2660600, 2407016, 2407017.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജ് ലിസ്റ്റ്: Calicut University College List
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Calicut University Four Year Under Graduate Programme (FYUGP)