CALICUT UNIVERSITY B.ED. ADMISSION REGISTRATION
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എഡ്. പ്രവേശനം രജിസ്ട്രേഷൻ
കാലിക്കറ്റ് സർവ്വകലാശാല 2025-26 അധ്യയന വർഷത്തിലേക്കുള്ള ബി.എഡ്. (കോമേഴ്സ് ഓപ് ഷൻ ഒഴികെ) & ബി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ 06.06.2025 ന് ആരംഭിച്ചു. (http://admission.uoc.ac.in) അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 16.06.2025. അപേക്ഷാ ഫീസ് – SC/ST 240/- രൂപ, മറ്റുള്ളവർ 760/- രൂപ. ഓൺലൈൻ അപേക്ഷ സമർപ്പണത്തിൻറെ ആദ്യ ഘട്ടത്തിൽ CAP ID യും പാസ്സ്വേർഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി http://admission.uoc.ac.in/B.Ed. 2025 / ->Apply Now എന്ന ലിങ്ങിലൂടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്.

പ്രസ്തുത വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതത് കോളേജിലേക്ക് നല്‍കുന്നതും കോളേജ് പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നു പ്രവേശനം നടത്തുന്നതുമാണ്. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും (ജനറല്‍, മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട, സ്പോര്‍ട്സ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണം വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 ജൂൺ 16
Official Website: https://admission.uoc.ac.in
കൂടുതൽ വിവരങ്ങൾക്ക്: Calicut University B.Ed
ഫോൺ : 0494 2660600, 2407016, 2407017.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജ് ലിസ്റ്റ്: Calicut University College List
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Apply Calicut University B.Ed