Indian Navy Recruitment : Golden opportunity for those who want to work in the Indian Navy. The Indian Navy has now issued a new notification for Group C (Boat Crew Staff) posts. There are a total of 327 vacancies. Interested candidates can apply online till April 1 as per the eligibility criteria.

The Indian Navy’s Western Naval Command, Mumbai Headquarters has published a notification for the recruitment of 327 vacancies in the Boat Crew Staff category in the March 8-14 issue of the Central Government publication ‘Employment News’. The post is a General Central Service, Group C Non-Gazetted, Non-Ministerial post. Applications can be made online from March 12 to April 1.
ഇന്ത്യന്‍ നേവിയില്‍ ഗ്രൂപ്പ് സി റിക്രൂട്ട്‌മെന്റ്; 327 ഒഴിവുകള്‍; യോഗ്യത പത്താം ക്ലാസ് മുതല്‍
ഇന്ത്യന്‍ നേവിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യന്‍ നേവി ഇപ്പോള്‍ ഗ്രൂപ്പ് സി (ബോട്ട് ക്രൂ സ്റ്റാഫ്) തസ്തികകളില്‍ പുതിയ വിജ്ഞാപനമിറക്കിയിട്ടുണ്ട്. ആകെ 327 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഏപ്രില്‍ 1 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
ഇന്ത്യൻ നേവിയുടെ വെസ്‌റ്റേൺ നേവൽ കമാൻഡ് മുംബൈ ഹെഡ്‌ക്വാർട്ടേഴ്‌സിനു കീഴിൽ ബോട്ട് ക്രൂ സ്റ്റാഫ് വിഭാഗത്തിൽ 327 ഒഴിവിലേക്കുള്ള വിജ്‌ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെൻ്റ് ന്യൂസി’ൻ്റെ മാർച്ച് 8-14ലക്കത്തിൽ പ്രസിദ്ധീകരിച്ചു. ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്‌റ്റീരിയൽ തസ്‌തികയാണ്. മാർച്ച് 12 മുതൽ ഏപ്രിൽ1 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
ഇന്ത്യന്‍ നേവിക്ക് കീഴില്‍ ഗ്രൂപ്പ് സി- ബോട്ട് ക്രൂ സ്റ്റാഫ് റിക്രൂട്ട്‌മെന്റ്. ആകെ 327 ഒഴിവുകള്‍. ഇന്ത്യയിലെ വിവിധ ഇടങ്ങളിലായി നിയമനങ്ങള്‍ നടക്കും.
- സെറാങ് ഓഫ് ലാസ്‌കര്‍സ് = 57 ഒഴിവ്
- ലാസ്‌കര്‍ = 192
- ഫയര്‍മാന്‍ (ബോട്ട് ക്രൂ) = 73
- ടോപ്പാസ് = 05
പ്രായപരിധി
18 വയസിനും 25 വയസിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവും. സംവരണ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് അനുസരിച്ച് ഇളവുകള്‍ ബാധകം.
ശമ്പളം
- സെറാങ് ഓഫ് ലാസ്‌കര്‍സ് = 25,500 മുതല്‍ 81,100 രൂപ വരെ.
- ലാസ്‌കര്‍ = 18,000 രൂപ മുതല്‍ 56,900 വരെ.
- ഫയര്‍മാന്‍ (ബോട്ട് ക്രൂ) = 18,000 രൂപ മുതല്‍ 56,900 രൂപ വരെ.
- ടോപ്പാസ് = 18,000 മുതല്‍ 56,900 രൂപ വരെ.
യോഗ്യത
സെറാങ് ഓഫ് ലാസ്‌കര്‍സ്
പത്താം ക്ലാസ് വിജയിച്ചിരിക്കണം. ഇന്‍ലാന്റ് വെസല്‍സ് ആക്ട് 1917 അല്ലെങ്കില്‍ മെര്‍ച്ചന്റ് ഷിപ്പിങ് ആക്ട് 1958ന് കീഴില്‍ സെറാങ് സര്‍ട്ടിഫിക്കറ്റ്.
20 ഹോഴ്‌സ് പവറുള്ള ഒരു രജിസ്റ്റേര്‍ഡ് വെസ്സലില്‍ സെറാങ് ഇന്‍ ചാര്‍ജായി 2 വര്‍ഷത്തെ പരിചയം.
ലാസ്‌കര്‍
പത്താം ക്ലാസ് വിജയം. നീന്തല്‍ അറിഞ്ഞിരിക്കണം. കൂടെ രജിസ്റ്റര്‍ ചെയ്ത വെസലില്‍ 1 വര്‍ഷത്തെ എക്‌സ്പീരിയന്‍സും വേണം.
ഫയര്‍മാന്‍ (ബോട്ട് ക്രൂ)
പത്താം ക്ലാസ് വിജയം. നീന്തല്‍ അറിഞ്ഞിരിക്കണം. പ്രീ-സീ ട്രെയിനിങ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ടോപ്പാസ്
പത്താം ക്ലാസ് വിജയം. നീന്തല്‍ അറിഞ്ഞിരിക്കണം.
തെരഞ്ഞെടുപ്പ്
അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെ എഴുത്ത് പരീക്ഷയ്ക്കായി വിളിപ്പിക്കും. ശേഷം സ്‌കില്‍ ടെസ്റ്റ് നടത്തും. പിന്നീട് ഡോക്യുമെന്റ് വെരിഫിക്കേഷനും, മെഡിക്കല്‍ ടെസ്റ്റും നടത്തി നിയമനം നടത്തും.
അപേക്ഷ
- താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
- Recruitment പേജില്‍ നിന്ന് ഏറ്റവും പുതിയ നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. (ഗ്രൂപ്പ് സി ബോട്ട് ക്രൂ സ്റ്റാഫ്).
- വിശദമായ വിജ്ഞാപനം വായിച്ച് മനസിലാക്കുക.
- ഓണ്‍ലൈന്‍ അപേക്ഷ ഫോം പൂരിപ്പിക്കുക.
- ഫോട്ടോ അടക്കം ആവശ്യമായ രേഖകള്‍ നല്‍കി അപേക്ഷ പൂര്‍ത്തിയാക്കുക.
- അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
- വിശദമായ വിജ്ഞാപനം താഴെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ‘കൂടുതൽ വിവരങ്ങൾക്ക്’ എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഏപ്രില്‍ 01
Official Website : https://www.joinindianarmy.nic.in/
കൂടുതൽ വിവരങ്ങൾക്ക്: Recruitment Of Civilian Personnel In Indian Navy-2025 Recruitment Of Boat Crew Staff In Indian Navy Notification
ഫോണ്‍: 0495 2383953
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Online Application Portal for Recruitment