Kedavilakku Scholership Scheme for OBC Students
സംസ്ഥാനത്ത് സ്‌കൂൾ തലങ്ങളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന കെടാവിളക്ക് സ്‌കോളർഷിപ്പ് പദ്ധതികൾക്കായി 2025- 26 അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി. (ഹിന്ദു OBC ക്രിസ്ത്യൻ, മുസ്ലീം ഒബിസി വിദ്യാർത്ഥികളുടെ മാർഗ്ദീപം സ്കോളർഷിപ്പ് വേറെ വരുന്നതാണ്) വിഭാഗക്കാർക്ക് കെടാവിളക്ക് സ്‌കോളർഷിപ് പദ്ധതിയിൽ അപേക്ഷിക്കാം.

അപേക്ഷകർക്കും സ്‌കൂൾ അധികൃതർക്കും ഉള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറുകൾ
എന്നീ വെബ്-സൈറ്റുകളിൽ ലഭ്യമാണ്. സ്‌കൂൾ പ്രവേശന സമയത്ത് തന്നെ പദ്ധതികൾക്കായുള്ള അപേക്ഷാ നടപടികൾ പൂർത്തിയാക്കണം. സ്‌കൂളുകളിൽ നിന്നും ഡാറ്റ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളിൽ ബന്ധപ്പെടാം.
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന OBC വിഭാഗം വിദ്യാർത്ഥികൾക്ക് 50% കേന്ദ്ര സഹായത്തോടെ അനുവദിച്ചിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ്, കേന്ദ്രസർക്കാരിന്റെ പരിഷ്കരിച്ച മാനദണ്ഡ പ്രകാരം 2022-23 സാമ്പത്തിക വർഷം മുതൽ 9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ടി സ്കോളർഷിപ്പ് പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെട്ട 1 മുതൽ 8 വരെ ക്ലാസ്സുകളിലെ ഒ.ബി.സി വിദ്യാർത്ഥികൾക്കായി, സംസ്ഥാന സർക്കാർ “കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി” എന്ന പേരിൽ 2023-24 വർഷം മുതൽ പുതിയ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നു.
സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന OBC വിഭാഗം വിദ്യാർത്ഥികളിൽ കൂടുതൽ മാർക്ക്, കുറഞ്ഞ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 1500/- രൂപ വീതം സ്കോളർഷിപ്പ് അനുവദിക്കുന്ന “കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി വർഷത്തെ അപേക്ഷ ക്ഷണിക്കുന്നു.
സമർപ്പിക്കേണ്ടതും സ്കൂൾ അധികൃതർ പ്രസ്തുത അപേക്ഷകൾ ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേന ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ടതുമാണ്. “കെടാവിളക്ക്” സ്കോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് വിദ്യാർത്ഥികൾക്കും സ്കൂൾ അധികൃതർക്കുമുള്ള നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
സ്കൂളിൽ നൽകേണ്ട രേഖകൾ
- അപേക്ഷാ ഫോം
- വരുമാന സർട്ടിഫിക്കറ്റ്
- ജാതി സർട്ടിഫിക്കറ്റ്
- ആധാർ
- ബാങ്ക് പാസ്ബുക്ക്
- മാർക്ക് ലിസ്റ്റ് (മറ്റു സ്കൂളിൽ നിന്നും വന്നവർ)
*കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.
സ്‌കൂളുകളിൽ നിന്നും ഡാറ്റ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി : 2025 ജൂലൈ 15.
കൂടുതൽ വിവരങ്ങൾക്ക് : Kedavilakku Scholarship Scheme
അപേക്ഷാഫോം :
ഫോൺ – 0471-2727379.