Kerala Equivalency Course : Register for Equivalency course for Class 4, 7, 10 and Higher Secondary

Anas Ibn Yousuf

Anas Ibn Yousuf

|

Kerala Equivalency Course : Register for Equivalency course for Class 4, 7, 10 and Higher Secondary

പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാമിഷൻ വഴി  നടത്തുന്ന നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.

Kerala Equivalency Course 

    ഏഴാംതരം പാസായ 17 വയസ് പൂർത്തിയായവർക്കും, 2019 വരെ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും പത്താംതരം തുല്യതയ്ക്ക് ചേരാവുന്നതാണ്. പത്താംതരം പാസായ 22 വയസ് പൂർത്തിയായവർക്കും പ്ലസ് ടു / പ്രീഡിഗ്രി തോറ്റവർക്കും, ഇടയ്ക്കുവെച്ച് പഠനം നിർത്തിയവർക്കും ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിലായി  ഹയർ സെക്കൻഡറി കോഴ്‌സിൽ ചേരാം.

Kerala Equivalency Course

ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയർ സെക്കൻഡറി കോഴ്‌സിന് സമാനമായ എല്ലാ വിഷയങ്ങളും ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിലും ഉൾപ്പെടുത്തിയിട്ടുണ്ട്.  വിജയിക്കുന്നവർക്ക് ഉപരിപഠനത്തിന് അർഹത ഉണ്ടായിരിക്കും. 

    പത്താംതരം തുല്യതയ്ക്ക് അപേക്ഷാഫീസും കോഴ്‌സ് ഫീസും ഉൾപ്പെടെ 1,950 രൂപയും, ഹയർ സെക്കൻഡറി തുല്യതയ്ക്ക് അപേക്ഷാഫീസും രജിസ്‌ട്രേഷൻ ഫീസും കോഴ്‌സ് ഫീസുമുൾപ്പെടെ 2,600 രൂപയുമാണ്. എസ്.സി/എസ്.ടി ,  40% കൂടുതൽ അംഗവൈകല്യമുള്ളവർ, ട്രാൻസ്‌ജെൻഡർ എന്നിവർക്ക്   കോഴ്‌സ് ഫീസ് അടക്കേണ്ടതില്ല. എസ്.സി/എസ്.ടി വിഭാഗക്കാർ  രജിസ്‌ട്രേഷൻ ഫീസിനത്തിൽ യഥാക്രമം 100 രൂപ, 300 രൂപ എന്നിങ്ങനെ പത്താം തരം,  ഹയർസെക്കണ്ടറി കോഴ്‌സുകൾക്ക് അടക്കണം. ട്രാൻസ് ജെൻഡർ വിഭാഗത്തിലെ പഠിതാക്കൾക്ക് പ്രതിമാസ സ്‌കോളർഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1,000 രൂപാ വീതവും ഹയർ സെക്കൻഡറി തുല്യതയ്ക്ക് 1,250 രൂപാ വീതവും പഠനകാലയളവിൽ ലഭിക്കും. നാലാംതരം, ഏഴാംതരം തുല്യതാ കോഴ്‌സുകളിലേക്ക് ഫീസ് അടയ്‌ക്കേണ്ടതില്ല.

Details of Kerala Equivalency Course Registration

  1. കോഴ്‌സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷനും പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാഭവനുമാണ്.പത്താംതരം തുല്യതാ കോഴ്‌സ് പാസാകുന്നവർക്ക് ഉന്നത പഠനത്തിനും, പ്രൊമോഷനും, പി.എസ്.സി നിയമനത്തിനും അർഹതയുണ്ട്.
  2. വിശദ വിവരങ്ങൾക്ക് ജില്ലാ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ വിവിധ ഗ്രാമ / ബ്ലോക്ക് / നഗരസഭകളിൽ പ്രവർത്തിക്കുന്ന സാക്ഷരത തുടർ/ വികസന വിദ്യാകേന്ദ്രങ്ങളേയോ സമീപിക്കാവുന്നതാണ്. മാർച്ച് 15 വരെ ഫൈനില്ലാതെ അപേക്ഷിക്കാവുന്നതാണ്. https://literacymissionkerala.org/ എന്ന വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ വിവരങ്ങൾ ലഭിക്കും.
  3. Online registration ചെയ്യുന്നതിന് മുമ്പ് അപേക്ഷകർ prospectus നിർബന്ധമായും വായിച്ചിരിക്കണം .
  4. Mandatory fields (*) നിർബന്ധമായും പൂരിപ്പിക്കേണ്ടതാണ് .
  5. അപേക്ഷകന്റെ / അപേക്ഷകയുടെ ഫോട്ടോ jpg/jpeg/png format -ൽ പരമാവധി 50 KB ഉള്ളത് മാത്രമേ upload ചെയ്യാൻ പാടുള്ളൂ .
  6. 40% മോ അതിലധികമോ അംഗവൈകല്യം ഉള്ളവർ ഫീസ് അടയ്‌ക്കേണ്ടതില്ല .
  7. രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെയുള്ള ഫീസ് അടച്ചതിന്റെ ‘KSLMA-copy ‘ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ചെല്ലാൻ അപേക്ഷ ഫോറത്തിന്റെ പ്രിന്റൗട്ടിനോടൊപ്പം സാക്ഷരതാമിഷൻ ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ് . ചെലാൻ ഫോറം സാക്ഷരതാമിഷന്റെ വെബ്‌സൈറ്റിൽ നിന്നും download ചെയ്യാവുന്നതാണ്.
  8. ജനനതീയതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷ ഫോറത്തിന്റെ പ്രിന്റൗട്ടിനോടൊപ്പം സാക്ഷരതാമിഷൻ ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ് .
  9. പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപെട്ട അപേക്ഷകർ ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷ ഫോറത്തിന്റെ പ്രിന്റൗട്ടിനോടൊപ്പം സാക്ഷരതാമിഷൻ ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ് .
  10. മേൽ പറഞ്ഞ 5 ,6 ,7 എന്നിവ upload ചെയ്യേണ്ടതില്ല
  11. ഏതെങ്കിലും വിവരം തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അപേക്ഷ നിരസിക്കുന്നതാണ്.

Anas Ibn Yousuf

Leave a Comment