Msc MLT Admission Application : Kerala

Anas Ibn Yousuf

Anas Ibn Yousuf

|

MSc കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അപ്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്. സി.(എം.എൽ.റ്റി.) കോഴ്‌സിലെ മെരിറ്റ് സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിന് 2025 ജൂൺ 3 മുതൽ 2025 ജൂൺ 25 വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

MLT Admission

കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ നിന്നോ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ്സ് അംഗീകരിച്ച ബി.എസ്.സി.(എം.എൽ.റ്റി.) കോഴ്സ് 55% ത്തിൽ കുറയാതെയുള്ള മാർക്കോടെ പാസ്സായവർക്ക് ഈ കോഴ്‌സിന് അപേക്ഷി ക്കാവുന്നതാണ്. സാധാരണ അപേക്ഷകർക്ക് 40 ഉം സർവ്വീസ് ക്വാട്ടയിലുള്ള അപേക്ഷകർക്ക് 49 വയസ്സുമാണ് പ്രായപരിധി.

എം.എസ്.സി.(എം.എൽ.റ്റി.) കോഴ്സിന് അപേക്ഷിക്കുന്നതിന് www.lbscentre.kerala.gov.in എന്നീ വെബ്‌സൈറ്റിലൂടെ ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്.

അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെ ങ്കിലും ഒരു ശാഖ വഴിയോ 2025 ജൂൺ 3 മുതൽ ജൂൺ 20 വരെ അപേക്ഷാഫീസ് ഒടുക്കാവുന്നതാണ്.

സർവ്വീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ അപേക്ഷാഫീസ് സർക്കാർ ട്രഷറിയിൽ “0210-03-105-99” എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ ആണ് ഒടുക്കേണ്ടത്.

തിരുവനന്തപുരത്തു വച്ച് നടത്തുന്ന പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന മാർക്കിൻ്റെ അടിസ്ഥാന ത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമാണ് ഈ കോഴ്‌സിലേയ്ക്കുള്ള പ്രവേശനം നടത്തു ന്നത്. സർവ്വീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവരും പ്രവേശന പരീക്ഷ എഴുതേണ്ടതാണ്. പ്രവേശന പരീക്ഷയുടെ തീയതി പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

Official Website: https://lbscentre.in

കൂടുതൽ വിവരങ്ങൾക്ക്: Admission to M.Sc. Medical Lab Technology (M.Sc. MLT)

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Admission to M.Sc. Medical Lab Technology (M.Sc. MLT)

Anas Ibn Yousuf

Leave a Comment