Polytechnic College Admission Through Lateral Entry | ലാറ്ററൽ എൻട്രി വഴിയുള്ള പോളിടെക്‌നിക്‌ കോളേജ് പ്രവേശനം

Anas Ibn Yousuf

Anas Ibn Yousuf

|

ലാറ്ററൽ എൻട്രി വഴിയുള്ള പോളിടെക്‌നിക്‌ കോളേജ് പ്രവേശനം

2024 -25 അദ്ധ്യയന വർഷത്തെ ലാറ്ററൽ എൻട്രി വഴിയുള്ള പോളിടെക്‌നിക്‌ കോളേജ് പ്രവേശനം. സ്ഥാപനങ്ങൾ, കോഴ്‌സുകൾ, സില്ലബസുകൾ എന്നിവയെ പറ്റി കൂടുതൽ അറിയാൻ https://www.polyadmission.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Polytechnic College Admission Through Lateral Entry | ലാറ്ററൽ എൻട്രി വഴിയുള്ള പോളിടെക്‌നിക്‌ കോളേജ് പ്രവേശനം

LATERAL ENTRY ADMISSION TO DIPLOMA IMPORTANT DATES 

1 One-time registration fee remittance and Online Submission of Application begins :16.05.2025

2 Last date for One-time registration fee remittance 30.05.2025

3 Online Submission of Application ends 30.05.2025

3 Publication of Provisional Rank list 03.06.2025

4 Last date for appeal and correction of Applications 05.06.2025

5 Publication of Final Rank List 09.06.2025

6 Counselling and Admission 10.06.2025 to 13.06.2025

7 Spot admission if any 19.06.2025 to 23.06.2025

8 Admission closes on 15.07.2025 

One-Time Registration സമയത്ത് താഴെ പറയുന്ന കാര്യങ്ങള്‍ ഉറപ്പ് വരുത്തുക

  • അപേക്ഷകൻ മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി/ മറ്റു ബന്ധപ്പെട്ട അഡിഷണൽ mandatory subject അടങ്ങിയ രണ്ടു വർഷ +2 / VHSE 50% ത്തിൽ കുറയാത്ത മാർക്കോടെ പാസായിരിക്കണം. അല്ലെങ്കിൽ രണ്ടുവര്ഷ ITI / KGCE 50% ത്തിൽ കുറയാത്ത മാർക്കോടെ പാസായിരിക്കണം.
  • CBSE +2 ന് ബേസിക് മാത്തമാറ്റിക്സ് സെലക്ട് ചെയ്തവർക്ക് ലാറ്ററൽ എൻട്രി വഴിയുള്ള അഡ്മിഷന് അപേക്ഷിക്കാൻ കഴിയുകയില്ല.
  • അപേക്ഷയില്‍ രജിസ്റ്റർ ചെയ്യുന്ന മൊബൈൽ നമ്പർ അപേക്ഷന്റേതായിരിക്കേണ്ടതും, പ്രവേശന പ്രക്രിയ കഴിയുന്നത്‌ വരെ നിലനിര്‍ത്തേണ്ടതുമാകുന്നു.
  • One-Time Registration ന് ആവശ്യമായ വിവരങ്ങൾ സമര്‍പ്പിക്കുമ്പോൾ മൊബൈൽ OTP വെരിഫിക്കേഷന് ശേഷം രജിസ്ട്രേഷൻ ഫീസ്‌ അടയ്ക്കുവാനുള്ള ലിങ്ക് ലഭിക്കുന്നതാണ്. അപ്രകാരം ഫീസടയ്ക്കാന്‍ സാധിക്കാത്തവര്‍ക്ക് പിന്നീട് https://www.polyadmission.org എന്ന അഡ്മിഷൻ പോര്‍ട്ടൽ ഹോം പേജിലെ “CHECK/RETRY PAYMENT” ലിങ്ക് വഴി ഫീസടയ്ക്കുവാനോ നിലവില്‍ ഫീസടച്ചതിന്റെ സ്ഥിതി പരിശോധിക്കുവാനോ സാധിക്കുന്നതാണ്.
  • ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തുമ്പോള്‍ തുടക്കത്തിൽ ലഭിക്കുന്ന GRN നമ്പർ വളരെ പ്രധാനപ്പെട്ടതും അപേക്ഷകര്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതുമാണ്. ഫീസ്‌ പേയ്മെന്റിനെ സംബന്ധിച്ചുള്ള എല്ലാ അന്വേഷണങ്ങള്‍ക്കും GRN നമ്പർ നിര്‍ബന്ധമാകുന്നു.
  • One-Time Registration / ഓണ്‍ലൈൻ അപേക്ഷ സമര്‍പ്പണം / പോളിടെക്നിക് പ്രവേശനം തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് എല്ലാ പോളിടെക്നിക് കോളേജുകളിലെയും ഹെല്‍പ്പ്ഡസ്കുകളിൽ ലഭ്യമാക്കിയിട്ടുള്ള അദ്ധ്യാപകരുടെ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. നമ്പറുകള്‍ അഡ്മിഷൻ പോര്‍ട്ടലിലെ “CONTACT US” എന്ന ലിങ്കില്‍ ലഭിക്കുന്നതാണ്.
  • One-Time Registration പൂര്‍ത്തിയാക്കിയാൽ അപേക്ഷകള്‍ സമര്‍പ്പിക്കുവാൻ സാധിക്കുന്നതാണ്. അപേക്ഷ സമര്‍പ്പണത്തിന് പ്രത്യേകം ഫീസ്‌ നല്‍കേണ്ടതില്ല.
  • One-Time Registration പോളിടെക്‌നിക്‌ കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്നത്തിനുള്ള നടപടി ക്രമത്തിന്റെ ആദ്യ ഘട്ടം മാത്രമാകുന്നു. രജിസ്ട്രേഷൻ ഫീസടച്ച് പൂർത്തിയാക്കിയതിനു ശേഷം മാത്രമേ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയുള്ളു.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി : 2025 മെയ് 30.

Official Website: https://www.polyadmission.org

കൂടുതൽ വിവരങ്ങൾക്ക്: Polytechnic Lateral Entry Prospectus

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Lateral Entry in Polytechnic Colleges

Anas Ibn Yousuf

Leave a Comment