Rooftop Solar Power Project Pm Surya Ghar Muft Bijli Yojana

Anas Ibn Yousuf

Anas Ibn Yousuf

|

How To Apply Rooftop Solar Power Project Pm Surya Ghar Muft Bijli Yojana Malayalam

Rooftop Solar Power Project

പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് യോജന പദ്ധതിക്ക് അപേക്ഷിക്കാം

കേന്ദ്ര സർക്കാരിൻ്റെ മേൽക്കൂര സൗരോർജ്ജ പദ്ധതി. പദ്ധതിയിലേക്ക് കേരളത്തിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. ഒരു കോടി കുടുംബങ്ങൾക്ക് മാസം 300 യൂണിറ്റുവരെ സൗജന്യ വൈദ്യുതി നൽകുന്ന മേൽക്കൂര സൗരോർജ്ജ പദ്ധതിയിൽ നിന്ന് കേരളത്തിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് യോജന എന്ന പദ്ധതിക്ക് ഈ മാസം ഔദ്യോഗിക തുടക്കമാകും. സമൂഹമാധ്യമമായ എക്സ് അക്കൗണ്ടിലൂടെ ഫെബ്രുവരി 13നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ചത്.

Rooftop Solar Power Project

വീടുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇടത്തരം വൈദ്യുതി ആവശ്യമുള്ള കുടുംബങ്ങൾക്ക് കൂടുതൽ സബ്സിഡി ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ഒരു കിലോവാട്ട് ശേഷിയുള്ള നിലയത്തിന് 30,000 രൂപയാണ് സബ്സിഡി ലഭിക്കുക. രണ്ട് കിലോവാട്ടിന് 60,000 രൂപയും മൂന്ന് കിലോവാട്ടിന് 78,000 രൂപയും ലഭിക്കും. മൂന്ന് കിലോവാട്ടിൽ കൂടിയാലും പരമാവധി സബ്സിഡി 78,000 രൂപയാണ്.പ്രതിമാസം 300 യൂണിറ്റുവരെ സൗജന്യ വൈദ്യുതി നൽകി ഒരു കോടി വീടുകളിൽ പ്രകാശം പരത്താനാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് യോജന പദ്ധതിയിലൂടെ വൈദ്യുതി നിരക്ക് കുറയ്ക്കാനാകുന്നതിനൊപ്പം ആളുകൾക്ക് തൊഴിലവസരം ലഭിക്കുകയും ചെയ്യും.

പിഎംസൂര്യഘർ പോർട്ടൽ മുഖേനെയാണ് പദ്ധതിയിൽ ഭാഗമാകാൻ ( pmsuryghar.gov.in ) രജിസ്റ്റർ ചെയ്ത് അപേക്ഷ നൽകേണ്ടത്. സൈറ്റിൽ പ്രവേശിച്ച ശേഷം ആദ്യം സംസ്ഥാനം തെരഞ്ഞെടുക്കണം. തുടർന്ന് വൈദ്യുതി വിതരണ കമ്പനി തെരഞ്ഞെടുക്കുകയും തുടർന്ന് ഇലക്‌ട്രിസിറ്റി കൺസ്യൂമർ നമ്പർ നൽകുകയും വേണം. ഇതിന് ശേഷം മൊബൈൽ നമ്പരും ഇമെയിൽ വിവരവും നൽകണം. പോർട്ടലിൽ നിന്നുള്ള നിർദേശങ്ങൾ പാലിച്ച് ലോഗിൻ ചെയ്യണം. ഉപഭോക്തൃ നമ്പരും മൊബൈൽ നമ്പരും ഉപയോഗിച്ച് വേണം ലോഗിൻ ചെയ്യാൻ. തുടർന്ന് ഫോം അനുസരിച്ച് സോളാറിനായി അപേക്ഷിക്കാം. ഡിസ്‌കോമിൽ നിന്നുള്ള സാധ്യത അനുമതിക്കായി കാത്തിരിക്കുക. നിങ്ങൾക്ക് സാധ്യതാ അനുമതി ലഭിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ഡിസ്‌കോമിൽ രജിസ്റ്റർ ചെയ്ത ഏതെങ്കിലും വെണ്ടർമാർ പ്ലാൻ്റ് ഇൻസ്റ്റാൾ ചെയ്യുകയും വേണം.

കേന്ദ്ര സർക്കാരിൻ്റെ സബ്സിഡിയോടെ കേരളത്തിൽ നടപ്പാക്കുന്ന പുരപ്പുറ സൗരോർജ പദ്ധതിയിൽ കിലോവാട്ടിന് 18,000 രൂപയാണ് സബ്സിഡി. രണ്ട് കിലോവാട്ടിന് 29,000 രൂപയും മൂന്ന് കിലോവാട്ടിന് 43,000 രൂപയുമാണ് ലഭിക്കുക.

How To Apply Rooftop Solar Power Project Pm Surya Ghar Muft Bijli Yojana

Step 1

  • ഇനിപ്പറയുന്നവ ഉപയോഗിച്ച് പോർട്ടലിൽ രജിസ്റ്റർ ചെയ്യുക
  • നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക
  • നിങ്ങളുടെ വൈദ്യുതി വിതരണ കമ്പനി തിരഞ്ഞെടുക്കുക
  • നിങ്ങളുടെ ഇലക്‌ട്രിസിറ്റി കൺസ്യൂമർ നമ്പർ നൽകുക
  • മൊബൈൽ നമ്പർ നൽകുക
  • ഇമെയിൽ നൽകുക
  • പോർട്ടലിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് ദയവായി പിന്തുടരുക

Step 2

  • ഉപഭോക്തൃ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  • ഫോം അനുസരിച്ച് റൂഫ്‌ടോപ്പ് സോളാറിനായി അപേക്ഷിക്കുക

Step 3

  • ഡിസ്‌കോമിൽ നിന്നുള്ള സാധ്യതാ അനുമതിക്കായി കാത്തിരിക്കുക. നിങ്ങൾക്ക് സാധ്യതാ അനുമതി ലഭിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ഡിസ്‌കോമിൽ രജിസ്റ്റർ ചെയ്ത ഏതെങ്കിലും വെണ്ടർമാർ പ്ലാൻ്റ് ഇൻസ്റ്റാൾ ചെയ്യുക

Step 4

  • ഇൻസ്റ്റാളേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, പ്ലാൻ്റിൻ്റെ വിശദാംശങ്ങൾ സമർപ്പിച്ച് നെറ്റ് മീറ്ററിന് അപേക്ഷിക്കുക

Step 5

  • നെറ്റ് മീറ്റർ സ്ഥാപിച്ച് ഡിസ്‌കോമിൻ്റെ പരിശോധനയ്ക്ക് ശേഷം, അവർ പോർട്ടലിൽ നിന്ന് കമ്മീഷനിംഗ് സർട്ടിഫിക്കറ്റ് സൃഷ്ടിക്കും

Step 6

  • കമ്മീഷനിംഗ് റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ. ബാങ്ക് അക്കൗണ്ട് വിവരങ്ങളും റദ്ദാക്കിയ ചെക്കും പോർട്ടൽ വഴി സമർപ്പിക്കുക. 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ സബ്‌സിഡി ലഭിക്കും.
Anas Ibn Yousuf

Leave a Comment